നി​ല​യ്ക്ക​ൽ - പ​ന്പ ചെ​യി​ൻ​ സ​ർ​വീ​സ് 220 ബ​സു​ക​ൾ: മ​ന്ത്രി
Tuesday, November 12, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ര്‍​ടി​സി നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്ക് ചെ​യി​ന്‍ സ​ര്‍​വീ​സി​നാ​യി 200 ബ​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. 160 നോ​ണ്‍ എ​സി, 40 എ​സി ബ​സു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് 269 ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തും.
സേ​ഫ് സോ​ൺ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്പ​യി​ലെ​ത്തി​യ മ​ന്ത്രി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളു​ടെ ക്ര​മീ​ക​ര​ണ​വും വി​ല​യി​രു​ത്തി.മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​സ​മ​യ​ത്ത് പ​ര​മാ​വ​ധി അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ സേ​ഫ്സോ​ൺ പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
അ​ഞ്ചു വ​ര്‍​ഷം മു​ന്പു​ള്ള​തി​നേ​ക്കാ​ള്‍ 40-45 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ള്‍ തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. അ​തി​ന​നു​സ​രി​ച്ച് തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണ​വും കൂ​ടു​ന്നു​ണ്ട്.
തീ​ര്‍​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് ത​ട​സ​ങ്ങ​ളി​ല്ലാ​തെ വാ​ഹ​ന​ഗ​താ​ഗ​തം ഉ​റ​പ്പു​വ​രു​ത്താ​നും അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​നും ക​ഴി​യ​ണം. സേ​ഫ് സോ​ണി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ര്‍​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ല്‍ ആ​റു ഭാ​ഷ​ക​ളി​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും എ​ല്ലാ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഇ​ല​വു​ങ്ക​ല്‍ സേ​ഫ്‌​സോ​ണ്‍ മെ​യി​ന്‍ ക​ണ്‍​ട്രോ​ളിം​ഗ് ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ട്രോ​ളിം​ഗ് വാ​ഹ​ങ്ങ​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫും മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ നി​ര്‍​വ​ഹി​ച്ചു. പ​ദ്ധ​തി​രേ​ഖ​യു​ടെ പ്ര​കാ​ശ​നം റോ​ഡ് സു​ര​ക്ഷ ക​മ്മീ​ഷ​ണ​ര്‍ എ​ന്‍. ശ​ങ്ക​ര്‍ റെ​ഡി റോ​ഡ് സേ​ഫ്റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഇ​ള​ങ്കോ​വ​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.
ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ശ്രീ​ലേ​ഖ, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ രാ​ജ​ന്‍ വെ​ട്ടി​ക്ക​ല്‍, ഉ​ഷാ​കു​മാ​രി രാ​ധാ​കൃ​ഷ്ണ​ന്‍, സേ​ഫ്‌​സോ​ണ്‍ ക​ണ്‍​വീ​ന​റാ​യ പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ ജി​ജി ജോ​ര്‍​ജ്, സേ​ഫ്‌​സോ​ണ്‍ സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ പി.​പി സു​നി​ല്‍ ബാ​ബു, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
സേ​ഫ് സോ​ണ്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ​മ്പ ഗ​സ്റ്റ് ഹൗ​സി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സേ​ഫ് സോ​ണ്‍ പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​വും ചേ​ര്‍​ന്നു.