ഓ​ട്ടോ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി
Tuesday, November 12, 2019 10:52 PM IST
റാ​ന്നി: വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക, കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ച്ചൂ​ച്ചി​റ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.
കൂ​ത്താ​ട്ടു​കു​ള​ത്തു നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലും റോ​ഡ് ഉ​പ​രോ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ൻ ജി.​കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.