ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, November 12, 2019 10:50 PM IST
അ​ടൂ​ർ: ത​ട്ട റോ​ഡി​ൽ നി​ന്നും കെ​പി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച സ്കൂ​ട്ട​റി​ൽ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഏ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം മ​ണ​ക്കാ​ല പു​ളി​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ ലി​ജു അ​ല​ക്സാ​ണ്ട​റു​ടെ മ​ക​ൻ ആ​രോ​ൺ ലി​ജു (17) വാ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​ർ ഓ​ടി​ച്ച ആ​ൽ​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ന് ​അ​ടൂ​ർ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ന് കി​ഴ​ക്ക് സി​ഗ്ന​ൽ പോ​യി​ന്‍റി​ലാ​യി​രു​ന്നു അ​പ​ക​ടം. ത​ട്ട റോ​ഡി​ൽ നി​ന്നും കെ​പി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച സ്കൂ​ട്ട​റി​ൽ ആ​ലു​വ​യി​ൽ നി​ന്നും സ​ൾ​ഫ​റു​മാ​യി തെ​ങ്കാ​ശി​യി​ലേ​ക്ക് പോ​യ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​രോ​ൺ ലി​ജു പ​ന്നി​വി​ഴ സെ​ന്‍റ് തോ​മ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​മ​ണ​ക്കാ​ല കൊ​റ്റ​നെ​ല്ലൂ​ർ മ​ർ​ത്ത​ശ്മൂ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മാ​താ​വ്: സു​നി ലി​ജു. സ​ഹോ​ദ​ര​ൻ: ആ​ൽ​ബി​ൻ ലി​ജു.