ക​യ​ര്‍ ഭൂ​വ​സ്ത്ര സെ​മി​നാ​ര്‍ നാ​ളെ പ​ത്ത​നം​തി​ട്ട​യി​ല്‍
Tuesday, November 12, 2019 10:50 PM IST
പ​ത്ത​നം​തി​ട്ട: ക​യ​ര്‍ ഭൂ​വ​സ്ത്ര സെ​മി​നാ​ര്‍ നാ​ളെ രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട ഹോ​ട്ട​ല്‍ ഹി​ല്‍​പാ​ര്‍​ക്കി​ല്‍ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ല​യി​ലെ ത​ദ്ദേ​ഭ​ഭ​ര​ണ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ച്ച പ​ഞ്ചാ​യ​ത്തി​നെ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ആ​ദ​രി​ക്കും. 11.30ന് ​ക​യ​ര്‍ ഭൂ​വ​സ്ത്ര വി​താ​നം, തൊ​ഴി​ലു​റ​പ്പും ക​യ​ര്‍ ഭൂ​വ​സ്ത്ര പ​ദ്ധ​തി​യും എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ സെ​മി​നാ​റി​ല്‍ അ​വ​ത​രി​പ്പി​ക്കും.ക​യ​ര്‍ വ്യ​വ​സാ​യ​ത്തെ ന​ഷ്ട​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ക​യ​ര്‍​ഭൂ​വ​സ്ത്ര നി​ര്‍​മാ​ണം. ക​യ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി വ്യാ​പി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഇ​തു ന​ട​പ്പാ​ക്കു​ന്ന​ത്.
മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നും, ജ​ലാ​ശ​യ​ങ്ങ​ളു​ടെ തി​ട്ട സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് ഭൂ​വ​സ്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ​സ് പ​ദ്ധ​തി​യി​ല്‍ ഉ​ല്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.
മു​ള​യാ​ണി കൊ​ണ്ട് മ​ണ്ണി​ല്‍ ഉ​റ​പ്പി​ക്കു​ന്ന ഭൂ​വ​സ്ത്ര​ത്തി​നി​ട​യി​ല്‍ പു​ല്ലു​വെ​ച്ചു പി​ടി​പ്പി​ക്കു​ന്ന​ത് വ​ഴി തീ​ര​സം​ര​ക്ഷ​ണം സാ​ധ്യ​മാ​ക്കു​ന്നു. ക​യ​ര്‍ കോ​ര്‍​പ​റേ​ഷ​നാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഭൂ​വ​സ്ത്ര വി​ത​ര​ണ​ത്തി​ന്‍റെ അം​ഗീ​കൃ​ത ഏ​ജ​ന്‍​സി.