ക്ഷീ​ര​ക​ർ​ഷ​ക സെ​മി​നാ​ർ
Tuesday, November 12, 2019 10:50 PM IST
കോ​ഴ​ഞ്ചേ​രി: കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് ബോ​ര്‍​ഡും (കെ​എ​ല്‍​ഡി​ബി) കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​വും സം​യു​ക്ത​മാ​യി നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കോ​ഴ​ഞ്ചേ​രി വ്യാ​പാ​ര ഭ​വ​നി​ല്‍ ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കു​വേ​ണ്ടി സെ​മി​നാ​ര്‍ ന​ട​ത്തും.
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ലൈ​വ് സ്റ്റോ​ക്ക് ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജി ബേ​ബി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് കൃ​ഷ്ണ​ന്‍, ജി​ല്ലാ ര​ക്ഷാ​ധി​കാ​രി പ്ര​സാ​ദ് ആ​ന​ന്ദ ഭ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ഡോ. ​ജി. അം​ബി​കാ ദേ​വി, ഡെ​യ​റി ജി​ല്ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു, ബ്ലോ​ക്ക് ഡെ​യ​റി ഡ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ സു​നി​ത ബീ​ഗം എ​ന്നി​വ​ര്‍ അ​താ​ത് വ​കു​പ്പു​ക​ളു​ടെ പ​ദ്ധ​തി​ക​ളെ​കു​റി​ച്ച് വി​ശ​ദീ​ക​ര​ണം ന​ല്‍​കും.