ജില്ലാ സ്കൂൾ കായികമേള : സെന്‍റ് ജോൺസ് മുന്നിൽ
Tuesday, November 12, 2019 10:50 PM IST
പ​ത്ത​നം​തി​ട്ട: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളും പു​ല്ലാ​ട് ഉ​പ​ജി​ല്ല​യും മു​ന്നേ​റ്റം തു​ട​രു​ന്നു. ഉ​പ​ജി​ല്ല​ക​ളി​ൽ 129 പോ​യി​ന്‍റു​മാ​യി പു​ല്ലാ​ടാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 18 സ്വ​ർ​ണ​വും എ​ട്ട് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വും പു​ല്ലാ​ട് ഉ​പ​ജി​ല്ല നേ​ടി. തി​രു​വ​ല്ല , അ​ടൂ​ർ ഉ​പ​ജി​ല്ല​ക​ളാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. തി​രു​വ​ല്ല​യ്ക്ക് 93 പോ​യി​ന്‍റും അ​ടൂ​രി​ന് 78 പോ​യി​ന്‍റും നേ​ടി​യി​ട്ടു​ണ്ട്.

തി​രു​വ​ല്ല​യ്ക്ക 12 സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യും 13 വെ​ങ്ക​ല​വു​മാ​ണ് ല​ഭി​ച്ച​ത്. അ​ടൂ​രി​ന് ആ​റ് സ്വ​ർ​ണ​വും 10 വെ​ള്ളി​യും എ​ട്ട് വെ​ങ്ക​ല​വും ല​ഭി​ച്ചു.സ്കൂ​ൾ പ​ട്ടി​ക​യി​ൽ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 11 സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വും ഉ​ൾ​പ്പ​ടെ 77 പോ​യി​ന്‍റാ​ണ് നേ​ടി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ന് അ​ഞ്ച് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വും ഉ​ൾ​പ്പ​ടെ 32 പോ​യി​ന്‍റു നേ​ടി. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള വെ​ൺ​കു​റി​ഞ്ഞി എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സി​ന് ര​ണ്ട് സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 23 പോ​യി​ന്‍റാ​ണ് നേ​ടി​യ​ത്. മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു സ​മാ​പി​ക്കും.

കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു

പ​ത്ത​നം​തി​ട്ട: റ​വ​ന്യു​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ആ​ന്‍റോ ആ​ൻ​റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ് ലി​ൻ സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, കെ.​ജി. അ​നി​ത, ബി​ജി​മോ​ൾ മാ​ത്യു, പി.​കെ. ജേ​ക്ക​ബ്, പി.​കെ. അ​നീ​ഷ്, പി.​എ. ശാ​ന്ത​മ്മ, ഡി​ഇ​ഒ കെ. ​വ​ൽ​സ​ല, റെ​ജി ചാ​ക്കോ, സ​ജി അ​ല​ക്സാ​ണ്ട​ർ, പ്ര​സാ​ദ് ടൈ​റ്റ​സ്, പി.​എ. സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല സ്പോ​ർ​ട് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ മാ​ർ​ച്ച് പാ​സ്റ്റി​ന് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.