സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​റും സം​ഘ​വും കാ​ന​ന​പാ​ത താ​ണ്ടി
Tuesday, November 12, 2019 10:50 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ര്‍​ഘ​ട​മാ​യ പ​ര​മ്പ​രാ​ഗ​ത കാ​ന​ന പാ​ത​യി​ലെ സ്ഥി​തി​യും സൗ​ക​ര്യ​ങ്ങ​ളും നേ​രി​ട്ടു വി​ല​യി​രു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​നൊ​പ്പം ശ​ബ​രി​മ​ല വ​നാ​ന്ത​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചു.

വ​ന്യ​മൃ​ഗ​ങ്ങ​ള്‍ നി​റ​ഞ്ഞ ഉ​ള്‍​വ​ന​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന പ​ര​മ്പ​രാ​ഗ​ത തീ​ര്‍​ഥാ​ട​ന പാ​ത​യാ​യ പ​മ്പ-​ചെ​റി​യാ​ന​വ​ട്ടം - മു​ക്കു​ഴി വ​രെ​യു​ള്ള 16 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം കാ​ല്‍​ന​ട​യാ​യി ആ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​റു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും സ​ന്ദ​ര്‍​ശ​നം.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ ഏ​റെ ആ​ക​ര്‍​ഷി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത കാ​ന​ന പാ​ത​ക​ളി​ല്‍ ഒ​ന്നാ​ണ് പ​മ്പ-​ചെ​റി​യാ​ന​വ​ട്ടം - മു​ക്കു​ഴി-​അ​ഴു​ത പാ​ത. ശ​ബ​രി​മ​ല ന​ട​തു​റ​ക്കു​ന്ന​തോ​ടെ എ​രു​മേ​ലി​യി​ല്‍ നി​ന്ന് പേ​ട്ട​തു​ള്ളി​യെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ അ​ഴു​ത, ക​ല്ലി​ടാം​കു​ന്ന് മു​ക്കു​ഴി, വെ​ള്ളാ​റ​ഞ്ചെ​റ്റ, മ​ഞ്ഞ​പ്പ​ടി​ത്ത​ട്ട്, വ​ള്ളി​ത്തോ​ട്, പു​തു​ശേ​രി, ക​രി​മ​ല, വ​ലി​യാ​ന​വ​ട്ടം വ​ഴി 19 കി​ലോ​മീ​റ്റ​ര്‍ ന​ട​ന്നാ​ണ് പ​മ്പ​യി​ല്‍ എ​ത്തു​ന്ന​ത്.കാ​ന​ന​പാ​ത​യി​ലൂ​ടെ ക​ട​ന്നു വ​രു​ന്ന തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം രേ​ഖ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.

തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വേ​ണ്ട മ​റ്റു സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. വ​ഴി​യി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന തീ​ര്‍​ഥാ​ട​ക​രു​ടെ മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ഫ്രീ​സ​ര്‍ ഉ​ള്ള ആം​ബു​ല​ന്‍​സ് സൗ​ക​ര്യം, ആ​ശു​പ​ത്രി​യി​ലേ​ക്ക് കൂ​ടെ പോ​കു​ന്ന​വ​ര്‍​ക്ക് വ​ഴി​ച്ചെ​ല​വി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് അ​നു​മ​തി എ​ന്നി​വ​യ്ക്കാ​യി സ​ര്‍​ക്കാ​രി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ കാ​ന​ന​പാ​ത​യി​ല്‍ നാ​ല് എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​ക​ളാ​ണു​ള്ള​ത്. മൂ​ന്നെ​ണ്ണം വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഒ​രെ​ണ്ണം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഹൃ​ദ​യാ​ഘാ​തം, പാ​മ്പ് കൊ​ത്ത​ല്‍, ആ​ന​യു​ടെ ആ​ക്ര​മ​ണം, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം, മ​റ്റ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​ര​യാ​കു​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നാ​ണ് എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ക​രി​മ​ല, മ​ഞ്ഞ​പ്പ​ടി​ത്ത​ട്ട്, പു​തു​ശേ​രി, ക​ല്ലി​ടാം​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​പാ​ത​യി​ലെ എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങി​യ​തി​നു ശേ​ഷം അ​വ​ശ്യ​മെ​ങ്കി​ല്‍ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ശ​ബ​രി​മ​ല​യി​ല്‍ 60 ഹൃ​ദ​യാ​ഘാ​ത കേ​സു​ക​ളി​ല്‍ 18 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. മൂ​ന്ന് ആ​ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഒ​രു മ​ര​ണ​വും പാ​മ്പ് കൊ​ത്തി​യ ആ​റു കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​ക​ളി​ല്‍ 262 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.ശ​ബ​രി​മ​ല എ​ഡി​എം എ​ന്‍. എ​സ്. കെ. ​ഉ​മേ​ഷ്, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ.​വി​ന​യ് ഗോ​യ​ല്‍, പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​ര്‍ കെ.​ആ​ര്‍. അ​നൂ​പ്, പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് (വെ​സ്റ്റ് ) ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​കെ. ഹാ​ബി, റേ​ഞ്ച് ഓ​ഫീ​സ​ര്‍ എ​ന്‍. കെ ​അ​ജ​യ് ഘോ​ഷ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ര്‍ അ​നി​ല്‍ ച​ക്ര​വ​ര്‍​ത്തി, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.