ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വം ആ​രം​ഭി​ച്ചു
Friday, November 8, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യു​ടെ​യും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​കെ. നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ് ലി​ൻ സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ന് വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​നി​മോ​ൾ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ എ​സ് സ​ഗീ​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ജാ​സിം​കു​ട്ടി, ിന്ധു ​അ​നി​ൽ, പി ​കെ ജേ​ക്ക​ബ്, പി. ​വി. അ​ശോ​ക് കു​മാ​ർ, അം​ബി​ക വേ​ണു, കെ. ​ആ​ർ. മ​നോ​ജ്, അ​ഖി​ൽ അ​ഴൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.

കേ​ര​ളോ​ത്സ​വ ന​ട​ത്തി​പ്പി​ൽ മാ​ർ​ഗ​രേ​ഖ ലം​ഘി​ച്ചെ​ന്ന്

പ​ത്ത​നം​തി​ട്ട; ന​ഗ​സ​ഭ കേ​ര​ളോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രും യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡും ന​ൽ​കി​യി​ട്ടു​ള്ള മാ​ർ​ഗ​രേ​ഖ​ക​ൾ ലം​ഘി​ച്ച​താ​യി ഡി​വൈ​എ​ഫ്ഐ പ​ത്ത​നം​തി​ട്ട മേ​ഖ​ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
കേ​ര​ളോ​ത്സ​വ​ത്തി​ന് ന​ഗ​ര​ത്തി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണം ന​ഗ​ര​സ​ഭ തേ​ടി​യി​ട്ടി​ല്ല. കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നാ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഡി​വൈ​എ​ഫ്ഐ യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.