മ​ഴ​യി​ൽ കു​തി​രാ​ത്ത ആ​വേ​ശം ! ക​ലാ​ശ​ക്കൊ​ട്ട് കോ​ന്നി​യെ ഇ​ള​ക്കി​മ​റി​ച്ചു
Saturday, October 19, 2019 10:35 PM IST
കോ​ന്നി: കോ​ന്നി​യെ ഇ​ള​ക്കി​മ​റി​ച്ച് മു​ന്ന​ണി​ക​ളു​ടെ കൊ​ട്ടി​ക്ക​ലാ​ശം. സ്ഥാ​നാ​ർ​ഥി​ക​ളും നേ​താ​ക്ക​ളും അ​ണി​നി​ര​ന്ന ക​ലാ​ശ​ക്കൊ​ട്ട് കോ​ന്നി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്നു.

ക​ന​ത്ത​മ​ഴ​യി​ലാ​ണ് കോ​ന്നി​യി​ൽ ക​ലാ​ശ​ക്കൊ​ട്ട് അ​ര​ങ്ങേ​റി​യ​ത്. മ​ഴ​യി​ൽ കു​തി​രാ​ത്ത ആ​വേ​ശം പ്ര​വ​ർ​ത്ത​ക​രി​ലും വോ​ട്ട​ർ​മാ​രി​ലും കാ​ണാ​നു​മു​ണ്ടാ​യി. മ​ഴ​യി​ൽ പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ൾ മൂ​വ​രും കോ​ന്നി ടൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ക​ലാ​ശ​ക്കൊ​ട്ടി​ൽ അ​ണി​ചേ​രാ​ൻ ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ കോ​ന്നി ടൗ​ണി​ലേ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും എ​ത്തി. പു​ന​ലൂ​ർ റോ​ഡി​ൽ എ​ൽ​ഡി​എ​ഫും മ​ങ്ങാ​രം റോ​ഡി​ൽ യു​ഡി​എ​ഫും ത​ണ്ണി​ത്തോ​ട് റോ​ഡി​ൽ എ​ൻ​ഡി​എ​യും അ​ണി​നി​ര​ന്നു. പോ​ലീ​സ് നി​ർ​ദേ​ശ​പ്ര​കാ​രം ഓ​രോ ഭാ​ഗ​ങ്ങ​ൾ മു​ന്ന​ണി​ക​ൾ​ക്കാ​യി വേ​ർ​തി​രി​ച്ചു ന​ൽ​കി​യി​രു​ന്നു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ്കു​മാ​റും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നും നേ​ര​ത്തെ​ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം അ​ണി​നി​ര​ന്നു. യു​ഡി​എ​ഫ ്സ്ഥാ​നാ​ർ​ഥി പി. ​മോ​ഹ​ൻ​രാ​ജ് മ​ണ്ഡ​ല​ത്തി​ൽ റോ​ഡ്ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് കോ​ന്നി​യി​ൽ ക​ലാ​ശ​ക്കൊ​ട്ടി​ൽ പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​വും മ​ന്ത്രി എം.​എം. മ​ണി, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ എ​ന്നി​വ​ർ എ​ൽ​ഡി​എ​ഫ ്സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​വും ഉ​ണ്ടാ​യി​രു​ന്നു.വ്യ​ത്യ​സ്ത വേ​ഷ​ധാ​രി​ക​ളും ബാ​ന്‍റ്, ചെ​ണ്ട​മേ​ള​ങ്ങ​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും വി​വി​ധ നി​റ​ത്തി​ലു​ള്ള വ​ർ​ണ​ക്കു​ട​ക​ളും ബ​ലൂ​ണു​ക​ളു​മെ​ല്ലാം ചേ​ർ​ന്ന​തോ​ടെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കോ​ന്നി ടൗ​ണ്‍ പൂ​ര​ന​ഗ​രി​യാ​യി മാ​റി​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞു പ്ര​വ​ർ​ത്ത​ക​ർ നി​ര​ന്ന​തോ​ടെ റോ​ഡു​ക​ളി​ലെ ഗ​താ​ഗ​തം മു​ട​ങ്ങി. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ ക​യ​റി പാ​ട്ടു​ക​ൾ​ക്കൊ​പ്പം നൃ​ത്ത​മാ​ടി​യും ത​ങ്ങളു​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശം ഉ​യ​ർ​ത്തു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ഏ​ങ്ങും.

ഇ​തി​നി​ടെ ഇ​ടി​യോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ പെ​യ്തി​റ​ങ്ങി​യ​തോ​ടെ ആ​വേ​ശം തെ​ല്ലൊ​ന്നു മ​ങ്ങി​യെ​ങ്കി​ലും അ​ൽ​പ​സ​മ​യ​ത്തി​നു​ള്ളി​ൽ വീ​ണ്ടും ആ​വേ​ശം തി​ര​ത​ല്ലി. നാ​സി​ക്ഡോ​ൾ, ബൈ​ക്ക് റാ​ലി, ചി​ഹ്നം പ​തി​ച്ച ബ​ലൂ​ണു​ക​ൾ തു​ട​ങ്ങി​യ​വ ക​ലാ​ശ​ക്കൊ​ട്ടി​ലെ വി​സ്മ​യ​ക്കാ​ഴ്ച​യാ​യി.
പ്ര​മു​ഖ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ എ​ടു​ത്തു​യ​ർ​ത്തി​യും പൂ​ക്ക​ൾ ന​ൽ​കി​യും വ​ര​വേ​റ്റു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ൻ​രാ​ജ്, പ​ഴ​കു​ളം മ​ധു, മാ​ത്യു കു​ള​ത്തു​ങ്ക​ൽ, ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, സ​മ​ദ് മേ​പ്ര​ത്ത്, എ​സ്. സ​ന്തോ​ഷ് കു​മാ​ർ, സ​ലീം പി.​ചാ​ക്കോ, അ​ബ്ദു​ൾ മു​ത്ത​ലി​ബ്, ഇ​ബ്രാ​ഹം എ​ഴു​വീ​ട്, സ​ലിം പി.​ചാ​ക്കോ, ശ്യാം ​എ​സ്. കോ​ന്നി തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു.