പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ നീ​ക്കം ചെ​യ്തു
Monday, October 14, 2019 11:21 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന 11,387 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ഇ​ല​ക്ഷ​ന്‍ സ്‌​ക്വാ​ഡ് നീ​ക്കം ചെ​യ്തു.
9401 പോ​സ്റ്റ​ര്‍, 16 ചു​വ​രെ​ഴു​ത്ത്, 932ബാ​ന​ര്‍, 1038 കൊ​ടി​തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യാ​ണ് നീ​ക്കം ചെ​യ്ത​ത്. ഫ്ളൈ​യിം​ഗ്, ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ്, സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ്, വീ​ഡി​യോ വ്യൂ​വിം​ഗ് സ്‌​ക്വാ​ഡ്, വീ​ഡി​യോ സ​ര്‍​വൈ​ല​ന്‍​സ് എ​ന്നീ സ്‌​ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്. സ്‌​ക്വാ​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​ഡി​എം സ​ജി എ​ഫ്. മെ​ന്‍​ഡി​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു. സ്‌​ക്വാ​ഡ് വാ​ഹ​ന​ങ്ങ​ളി​ല്‍ ജി​പി​എ​സ് സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.