ഹൃ​ദ​യ​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ പ​രി​ച​ര​ണം
Sunday, September 22, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: 18 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ല​ഭ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ഹൃ​ദ്യം പ​ദ്ധ​തി​യി​ലൂ​ടെ ചി​കി​ത്സ നേ​ടി​യ​ത് 1375 കു​ട്ടി​ക​ൾ. ‌
2017 ഒ​ക്ടോ​ബ​റി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണ് ഹൃ​ദ്യം. ഇ​തു വ​രെ 5032 കു​ട്ടി​ക​ൾ ഈ ​പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് 197 കു​ട്ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
1375 കു​ട്ടി​ക​ൾ​ക്ക് പ​ദ്ധ​തി​ യി​ലൂ​ടെ സൗ​ജ​ന്യ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്.
പ്ര​ധാ​ന​മാ​യും ശ്രീ​ചി​ത്ര, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് , എ​സ്എ​റ്റി ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കു​ള​ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കൂ​ടാ​തെ അ​മൃ​ത, ആ​സ്റ്റ​ർ മെ​ഡി​സി​റ്റി, ലി​സി, ആ​സ്റ്റ​ർ മി​മ്സ് കോ​ഴി​ക്കോ​ട്, തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് എ​ന്നീ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ശ​സ്ത്ര​ക്രി​യ​ക്കു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
www.hridyam.in വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കു​ട്ടി​ക​ളെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച ശേ​ഷം ആ​വ​ശ്യ​മാ​യ ശ​സ്ത്ര​ക്രി​യ, ചി​കി​ത്സ നി​ർ​ദേ​ശി​ക്കു​ക​യും ആ​ശു​പ​ത്രി അ​ലോ​ട്ട് ചെ​യ്യു​ക​യും ചെ​യ്യു​ന്നു.​
ശ​ല​ഭം ന​വ​ജാ​ത ശി​ശു സ്ക്രീ​നിം​ഗ് പ​ദ്ധ​തി​യി​ലൂ​ടെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ജ​നി​ക്കു​ന്ന എ​ല്ലാ കു​ഞ്ഞു​ങ്ങ​ളെ​യും പ​രി​ശോ​ധി​ച്ചു വ​രു​ന്നു.
ന​വജാ​ത ശി​ശു​ക്ക​ളി​ലെ പ്ര​ക​ട​മാ​യ വൈ​ക​ല്യ​ങ്ങ​ളും കേ​ൾ​വി ശ​ക്തി, ജ​ന്മ​നാ​ലു​ള്ള ഹൃ​ദ്‌​രോ​ഗം, മെ​റ്റ​ബോ​ളി​ക് ജ​നി​ത​ക​രോ​ഗ​ങ്ങ​ളും മ​റ്റും ഇ​തി​ൽ പ​രി​ശോ​ധി​ക്കു​ന്നു.
ഇ​തി​നോ​ട​കം 249386 കു​ട്ടി​ക​ളെ സ്ക്രീ​ൻ ചെ​യ്തു ക​ഴി​ഞ്ഞു. അ​തി​ൽ 3584 കു​ട്ടി​ക​ൾ​ക്ക് ജ​ന​ന വൈ​ക​ല്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ഹൃ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.​
ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ ഹൃ​ദ്‌​രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ന് ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.
അ​തോ​ടൊ​പ്പം ഹൃ​ദ​യ​വൈ​ക​ല്യ​ങ്ങ​ൾ ഉ​ള്ള കു​ട്ടി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ ഇ​ത​ര ആ​ശു​പ​ത്രി​ക​ളി​ലെ കാ​ർ​ഡി​യാ​ക് ന​ഴ്സു​മാ​ർ​ക്കും ന​ൽ​കി​യി​രു​ന്നു.
കൂ​ടാ​തെ ഹൃ​ദ​യ വൈ​ക​ല്യ​മു​ള്ള കു​ട്ടി ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള തു​ട​ർ പ​രി​ശീ​ല​ന​ങ്ങ​ൾ ജി​ല്ല പ്രാ​രം​ഭ ഇ​ട​പെ​ട​ൽ കേ​ന്ദ്രം വ​ഴി ന​ൽ​കി വ​രു​ന്നു.
ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഹൃ​ദ​യ വൈ​ക​ല്യ​മു​ള​ള കു​ട്ടി​ക​ളെ വീ​ടു​ക​ളി​ൽ ചെ​ന്ന് പ​രി​ശോ​ധി​ ച്ച് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​ന് ന​ഴ്സു​മാ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് ഇ​പ്പോ​ൾ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് ഏ ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ശി​ല്പ​ശാ​ല​യി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള ആ​യി​രം ആ​ർ​ബി​എ​സ്കെ നേ​ഴ്സു​മാ​ർ നേ​രി​ട്ടും വെ​ബ് കാ​സ്റ്റിം​ഗ് മു​ഖേ​ന​യും പ​ങ്കെ​ടു​ത്തു.