പ​രാ​തി​ക​ളി​ല്‍ അ​ടു​ത്ത കാ​ല​വ​ര്‍​ഷ​ത്തി​ന് മു​മ്പ് പ​രി​ഹാ​രം: ജി​ല്ലാ ക​ള​ക്ട​ര്‍ ‌
Tuesday, September 17, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: കാ​രി​ക്ക​യം അ​യ്യ​പ്പാ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടെ പ​രാ​തി​ക​ള്‍ അ​ടു​ത്ത കാ​ല​വ​ര്‍​ഷ​ത്തി​ന് മു​മ്പ് പ​രി​ഹ​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്. ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രാ​തി​ക്കാ​രു​മാ​യും അ​യ്യ​പ്പാ ഹൈ​ഡ്രോ പ​വ​ര്‍ ലി​മി​റ്റ​ഡ് ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യും ക​ള​ക്ട​റേ​റ്റി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​ല​വി​ലെ പ​രാ​തി​ക​ള്‍ 2020 മേ​യ് മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കു​മെ​ന്ന് അ​യ്യ​പ്പ ഹൈ​ഡ്രോ പ​വ​ര്‍ ലി​മി​റ്റ​ഡ് ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ധാ​ര​ണ​യി​ല്‍ എ​ത്തി​യ​താ​യും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
അ​യ്യ​പ്പാ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്രോ​ജ​ക്ട് പ്ര​ദേ​ശ​ങ്ങ​ളാ​യ ചി​റ്റാ​ര്‍, പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ക്കാ​ട്ടാ​ര്‍ ആ​റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രാ​ണു പ​രാ​തി​ക്കാ​ര്‍.
ഇ​വ​രു​ടെ വ​സ്തു​വി​ല്‍ വെ​ള്ളം ക​യ​റു​ന്നു, വീ​ടു​ക​ള്‍​ക്ക് ബ​ല​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​തി​നാ​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ട​ണം, കി​ണ​റു​ക​ള്‍ മ​ലി​ന​മാ​കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ റിം​ഗു​ക​ള്‍ താ​ഴ്ത്ത​ണം, സെ​പ്റ്റി​ക് ടാ​ങ്കു​ക​ള്‍ നി​റ​യു​ന്ന​തി​നാ​ല്‍ ഫൈ​ബ​ര്‍ സെ​പ്റ്റി​ക് ടാ​ങ്ക് വേ​ണം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍. വീ​ടു​ക​ള്‍​ക്ക് ബ​ല​ക്ഷ​യം ഉ​ണ്ടാ​കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടു​ത്ത കാ​ല​വ​ര്‍​ഷ​ത്തി​നു മു​മ്പ് ഇ​വ​രു​ടെ ഭൂ​മി​ക്ക് സ​മീ​പം ക​മ്പ​നി സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മ്മി​ക്കും. സെ​പ്റ്റി​ക് ടാ​ങ്ക്, കി​ണ​റി​ല്‍ റിം​ഗ് ഇ​റ​ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്തി​ക​ള്‍ വ​രു​ന്ന ഡി​സം​ബ​ര്‍ മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കി ന​ല്‍​കു​മെ​ന്നും ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു. ര​ണ്ടു പ​രാ​തി​ക​ള്‍ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​തി​നാ​ല്‍ കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​ന് അ​നു​സ​രി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ള്ള ചി​റ്റാ​റി​ലെ 74 വ​യ​സു​ള്ള ലാ​ലി തോ​മ​സി​ന് മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കി​ണ​റും വാ​ട്ട​ര്‍ ടാ​ങ്കും മോ​ട്ടോ​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ന​ല്‍​കു​മെ​ന്നും ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ ക​ള​ക്ട​ര്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി.ഓ​രോ പ​രാ​തി​ക​ളും ക​ള​ക്ട​ര്‍ വി​ശ​ദ​മാ​യി കേ​ട്ട​തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. യോ​ഗ​ത്തി​ല്‍ സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ പി.​ടി എ​ബ്ര​ഹാം, ദു​ര​ന്ത​നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. ബീ​ന റാ​ണി, അ​യ്യ​പ്പാ ഹൈ​ഡ്രോ പ​വ​ര്‍ ലി​മി​റ്റ​ഡ് ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, ചി​റ്റാ​ര്‍, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ​രാ​തി​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌