വ​നി​താ​വേ​ദി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Tuesday, September 17, 2019 10:44 PM IST
ചെ​ങ്ങ​രൂ​ർ: പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വ​നി​താ​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണ​വും ഇ​ന്ന് ചെ​ങ്ങ​രൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന സ​മ്മേ​ള​നം മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ത​യ്യ​ൽ മെ​ഷീ​നു​ക​ളു​ടെ വി​ത​ര​ണം ക​മാ​ൻ​ഡ​ർ വ​ർ​ഗീ​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ ഓ​മ​ന ചാ​മ​ത്തി​ൽ നി​ർ​വ​ഹി​ക്കും.ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി വി.​കെ. സു​കു​മാ​ര​ൻ, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മാ​വ​തി​യ​മ്മ, സെ​ക്ര​ട്ട​റി ജ്ഞാ​ന​മ​ണി മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.അ​മേ​രി​ക്ക​ൻ പ്ര​വാ​സി ’ആ​ശ്വാ​സ​കി​ര​ണം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​മാ​ൻ​ഡ​ർ വ​ർ​ഗീ​സ് ചാ​മ​ത്തി​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ണ് ത​യ്യ​ൽ മെ​ഷീ​നു​ക​ൾ സം​ഭാ​വ​ന​യാ​യി ന​ൽ​കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‌