തു​മ്പ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം ‌
Tuesday, September 17, 2019 10:43 PM IST
പ​ന്ത​ളം: വ​ന​മേ​ഖ​ല​യി​ൽ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പ​റം തു​മ്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം. വ​നം വ​ന്യ ജീ​വി വ​കു​പ്പി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ട് ഒ​രു​മാ​സം ക​ഴി​ഞ്ഞ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത് ക​ര്‍​ഷ​ക​രി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു.
പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ് മു​ത​ൽ 13 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലാ​ണ് പ​ന്നി​യു​ടെ ശ​ല്യം ഏ​റ്റ​വും കൂ​ടു​ത​ലാ​യു​ണ്ടാ​കു​ന്ന​ത്. വാ​ഴ, മ​ര​ച്ചീ​നി, ചേ​ന, ചേ​മ്പ്, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ വി​ള​ക​ളെ​ല്ലാം കൂ​ട്ട​മാ​യെ​ത്തു​ന്ന പ​ന്നി​ക​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണ്.
പ​ണ്ട​ക​ശാ​ല ജി​സി വി​ല്ല​യി​ല്‍ ഗീ​വ​ർ​ഗീ​സ് തോ​മ​സ്, ല​ക്ഷ്മി വി​ലാ​സ​ത്തി​ല്‍ അ​നി​ത​കു​മാ​രി, പെ​രു​വം​കു​ള​ത്ത് ജ​യ​ശ്രീ, വേ​ട്ട​പ്ലാ​വി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ സാ​മു​വേ​ല്‍ കോ​ശി, മ​ഹ​നീ​യ​ത്തി​ല്‍ അ​ന്ന​മ്മ ശാ​മു​വേ​ല്‍, ക​ളീ​ക്ക​ല്‍ ര​മ​ണി തോ​മ​സ്, ക​ളീ​ക്ക​ല്‍ സ​ണ്ണി പി.​കോ​ശി എ​ന്നി​വ​രു​ടെ അ​ഞ്ച് ഹെ​ക്ട​റി​ല​ധി​കം കൃ​ഷി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പ​ന്നി​ക​ള്‍ ന​ശി​പ്പി​ച്ചു.
രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍​ക്ക് സ​മീ​പ​വും പ​ന്നി​ക​ള്‍ എ​ത്താ​റു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ത​രി​ശ് ര​ഹി​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി ഏ​റ്റെ​ടു​ത്ത പ​ഞ്ചാ​യ​ത്താ​ണ് തു​മ്പ​മ​ണ്‍.
ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കോ​ന്നി ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​ക്ക് കൃ​ഷി ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ട്, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി തീ​രു​മാ​നം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ നാ​ട്ടു​കാ​രു​ടെ പരാതി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തേ​ക്കു​റി​ച്ച​ന്വേ​ഷി​ച്ച​പ്പോ​ള്‍ തു​മ്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് റാ​ന്നി ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നാ​ല്‍ പ​രാ​തി അ​വി​ടെ ന​ല്‍​കാ​ന്‍ അ​റി​യി​ച്ചു. അ​ത​നു​സ​രി​ച്ചു പ​രാ​തി ന​ല്‍​കി ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.
മ​നു​ഷ്യ ജീ​വ​നും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലു​ന്ന​തി​ന് ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​ക്ക് പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് വ​നം​മ​ന്ത്രി പ​റ​യു​ന്പോ​ഴും ഒ​രു ന​ട​പ​ടി​യും എ​ടു​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ വ​ർ​ഗീ​സ് പ​റ​ഞ്ഞു.
മൂ​ന്നു വ​ര്‍​ഷ​ക്കാ​ല​ത്തി​നി​ട​യി​ല്‍ ഒ​രു ത​വ​ണ​യെ​ങ്കി​ലും മ​നു​ഷ്യ​നു നേ​രേ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ള​ള പ​ഞ്ചാ​യ​ത്തി​ലോ അ​ല്ലെ​ങ്കി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള​ളി​ല്‍ കൃ​ഷി നാ​ശ​ത്തി​ന് 10 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യി​ട്ടു​ള​ള പ​ഞ്ചാ​യ​ത്തി​ലോ മാ​ത്ര​മേ പ​ന്നി​യെ കൊ​ല്ലു​ന്ന​തു പ​രി​ഗ​ണി​ക്കാ​വൂ​വെ​ന്ന നി​ര്‍​ദ്ദേ​ശ​മാ​ണ് പ​ന്നി​ശ​ല്യ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​തി​നാ​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്ക് അ​ടി​യ​ന്തി​ര ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​ന് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​നു​വാ​ദം ന​ല്‍​കു​ക​യോ ചെ​യ്യ​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.‌