ക​രാ​റു​കാ​ര​നും ഇ​ട​നി​ല​ക്കാ​ര​നു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം: റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ
Monday, September 16, 2019 10:48 PM IST
‌റാ​ന്നി: താ​ലൂ​ക്കി​ലെ റേ​ഷ​ൻ വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​പ്ലൈ​കോ ക​രാ​റു​കാ​ര​നെ​യും ഇ​ട​നി​ല​ക്കാ​ര​നെ​യും പ്ര​തി​യാ​ക്കി കേ​സെ​ടു​ക്ക​ണ​മെ​ന്നും ന​ഷ്ട​പ്പെ​ട്ട തു​ക ഇ​വ​രി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി​യു ടെ ​നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ക​ട​യ​ട​പ്പു​സ​മ​രം ആ​രം​ഭി​ക്കും. സ​പ്ലൈ​കോ​യു​ടെ ത​ടി​യൂ​ർ ഗോ​ഡൗ​ണി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്താ​നും ഭ​ക്ഷ്യ​മ​ന്ത്രി, സി​വി​ൽ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കാ​നും ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ക​ൺ​വീ​ന​ർ മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ് ഏ​ഴേ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ട്ട​ക്കാ​വ്, വി.​സി. ജ​യ​ച​ന്ദ്ര​ൻ, ചെ​ങ്ങ​റ കു​ഞ്ഞു​മോ​ൻ, എ​സ്. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ബാ​ബു കു​ള​ത്തു​ങ്ക​ൽ, കെ​ന്ന​ഡി തോ​മ​സ്, രാ​ജേ​ഷ് ചി​റ്റാ​ർ, കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, മ​നോ​ജ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്തു​ക്കു​ട്ടി ജോ​ർ​ജ് - ചെ​യ​ർ​മാ​ൻ, സി​ജോ, കെ.​ഒ. വ​ർ​ഗീ​സ് - ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.