പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ടൂ​റി​സം പ്ര​ചാ​ര​ണ വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു
Monday, September 16, 2019 10:48 PM IST
ആ​റ​ന്മു​ള: ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ എ​ത്തി​ക്കു​ന്ന​തി​നാ​യി ടൂ​റി​സം വ​കു​പ്പ് ത​യാ​റാ​ക്കി​യ പ്ര​ചാ​ര​ണ വീ​ഡി​യോ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.
ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു പ്ര​കാ​ശ​നം. ആ​റ​ന്മു​ള​യു​ടെ പൈ​തൃ​കം, പ​ട​യ​ണി, ആ​ങ്ങ​മൂ​ഴി കു​ട്ട​വ​ഞ്ചി, വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​ക്കൊ​ള്ളി​ച്ചാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
പ്ര​ചാ​ര​ണ വീ​ഡി​യോ​യി​ലൂ​ടെ ത​ദ്ദേ​ശീ​യ​രും വി​ദേ​ശീ​യ​രു​മാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ജി​ല്ല​യി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​തി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ ജി​ല്ല​യ്ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വ് പ​ക​രു​ക​യും തൊ​ഴി​ല്‍ ല​ഭ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.