പ്ര​വാ​സി ക്ഷേ​മ​ബോ​ർ​ഡ് ‌അം​ഗ​ത്വ കാ​ന്പെ​യ്നും അ​ദാ​ല​ത്തും 19നും 20​നും‌‌
Monday, September 16, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​ന് 19, 20 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ അം​ഗ​ത്വ കാ​ന്പെ​യ്നും അ​ദാ​ല​ത്തും ന​ട​ത്തും.
ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്ഷേ​മ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ​ക്ക് അ​ദാ​ല​ത്തി​ൽ മ​റു​പ​ടി ന​ൽ​കും.
അ​ദാ​ല​ത്ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.pravasiwelfarefund.orgഎ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.
ഫോ​ണ്‍: 0471-2785500, 502, 503. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം എ​ത്തി​ച്ചേ​രു​ന്ന അ​ർ​ഹ​ത​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.
ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ മു​ട​ങ്ങി​പ്പോ​യ​വ​ർ​ക്ക് പു​നഃ​ര​ജി​സ്ട്രേ​ഷ​നും സൗ​ക​ര്യ​മു​ണ്ടാ​കും.
പ്ര​വാ​സി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും ക്ഷേ​മ​ബോ​ർ​ഡി​ൽ അം​ഗ​ത്വം നേ​ടി​യ​വ​രു​ടെ എ​ണ്ണം പ​ത്ത​നം​തി​ട്ട​യി​ൽ കു​റ​വാ​ണ്. 15000 പ്ര​വാ​സി​ക​ൾ മാ​ത്ര​മാ​ണ ്അം​ഗ​ത്വ​മെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​യെ​ടു​ത്തി​ട്ടു​ള്ള കേ​ര​ളീ​യ​വ​ർ​ക്കും ക്ഷേ​മ​ബോ​ർ​ഡി​ൽ അം​ഗ​ത്വം ന​ൽ​കു​മെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എം. ​രാ​ധാ​കൃ​ഷ്ണ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ കെ.​പി. സ​ജീ​വ് തൈ​ക്കാ​ട്, ജോ​ർ​ജ് വ​ർ​ഗീ​സ്, ഫി​നാ​ൻ​സ് മാ​നേ​ജ​ർ എ​സ്. സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌