പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി
Monday, September 16, 2019 10:47 PM IST
തി​രു​വ​ല്ല: ലോ​ക പ്ര​ഥ​മ ശു​ശ്രൂ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും കെ​എ​സ്ഇ​ബി തി​രു​വ​ല്ല സ​ബ് ഡി​വി​ഷ​നും ചേ​ർ​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​ന ക്ലാ​സും പ്ര​ഥ​മ ശു​ശ്രൂ​ഷ കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.
കെ​എ​സ്ഇ​ബി ഉ​ദ്യാ​ഗ​സ്ഥ​ർ​ക്കും ലൈ​ൻ​മാ​ന്മാ​ർ​ക്കും വേ​ണ്ടി പു​ഷ്പ​ഗി​രി അ​ത്യാ​ഹി​ത വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​ണി തോ​മ​സ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ന​ൽ​കേ​ണ്ട പ്ര​ഥ​മ ശു​ശ്രു​ഷ​ക​ളെ സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ ഹ​രി​കു​മാ​ർ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലി​യോ മാ​ത്യു, ജി​ൻ​സ​ൺ കെ. ​ജോ​ഷ്വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌