മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ 9001:2015 അം​ഗീ​കാ​രം
Monday, September 16, 2019 10:47 PM IST
മ​ല്ല​പ്പ​ള്ളി: മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള ഐ​എ​സ്ഒ 9001:2015 അം​ഗീ​കാ​ര​ത്തി​ന് മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ർ​ഹ​മാ​യി.

ജ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​നം ന​ൽ​കു​ക എ​ന്ന ഗു​ണ​മേ​ന്മാ ന​യ​ത്തി​ലൂ​ന്നി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ടാ​റ്റാ പ്രോ​ജ​ക്ട് ലി​മി​റ്റ​ഡ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര സൂ​ചി​ക​യാ​യ ഐ​എ​സ്ഒ ടി​ക്യൂ​എ​സ്ക്യൂ-830 ന​മ്പ​റാ​യി അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലു​ള്ള ഏ​റെ പ​ഴ​ക്ക​മു​ള​ള ഫ​യ​ലു​ക​ളും എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് ഫ​യ​ലിം​ഗ് സം​വി​ധാ​നം ക്ര​മീ​ക​രി​ച്ചു.

റെ​ക്കോ​ർ​ഡ് റൂം ​സ​ജ്ജ​മാ​ക്കി. ജ​ന​ങ്ങ​ൾ​ക്ക് ഓ​ഫീ​സി​ൽ നി​ന്ന് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന് വി​വ​രി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു.

പൗ​ര സ​ർ​വേ ന​ട​ത്തി പൗ​രാ​വ​കാ​ശ രേ​ഖ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഫ്ര​ണ്ട് ഓ​ഫീ​സ് ജ​ന​സൗ​ഹൃ​ദ​മാ​ക്കി. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ടോ​ക്ക​ൺ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി,

കു​ടി​വെ​ള്ള സം​വി​ധാ​നം, ഇ​രി​പ്പി​ട​ങ്ങ​ൾ, ഫീ​ഡിം​ഗ് റൂം, ​ശു​ചി​മു​റി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം താ​ഴ​ത്തെ നി​ല​യി​ൽ ക്ര​മീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ​ത്തു​ന്ന അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും ഉ​ട​ൻ ന​ട​പ​ടി​ക്കാ​യി ഫ്ര​ണ്ട് ഓ​ഫീ​സി​ൽ നി​ന്നും ഡി​ജി​റ്റ​ലാ​യി സെ​ക്ഷ​നി​ൽ എ​ത്തി​ക്കു​ന്ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​കം ക്യാ​ബി​നു​ക​ൾ നി​ർ​മി​ച്ചു.
കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ന​വീ​ക​രി​ച്ചു.

പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ലും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സേ​വ​ന​മാ​ണ് മ​ല്ല​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്നും ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്നും സ​മ്പൂ​ർ​ണ ഗു​ണ​മേ​ന്മാ പ​രി​പാ​ല​ന സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി മി​ക​ച്ച സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ഭ​ര​ണ സ​മി​തി​യു​ടെ ല​ക്ഷ്യ​ത്തോ​ടൊ​പ്പം ജീ​വ​ന​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഐ​എ​സ്ഒ 9001:2015 എ​ന്ന വ​ലി​യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കാ​ൻ മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ പ​റ​ഞ്ഞു.
2022 സെ​പ്റ്റം​ബ​ർ ഒ​ന്പ​തു വ​രെ​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി.

ഐ​എ​സ്ഒ നേ​ടി​യ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ലാ​ഭ​വും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​നും സാ​ധി​ക്കും.

തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ കേ​ര​ള ഇ​ൻ​സി​റ്റി​യൂ​ട്ട് ഫോ​ർ ലോ​ക്ക​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ (കി​ല) സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​എ​സ്ഒ 9001:2015 നേ​ടു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​തി​മൂ​ന്നാ​മ​ത്തേ​തും മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കി​ലെ ആ​ദ്യ​ത്തെ പ​ഞ്ചാ​യ​ത്തും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ ആ​ദ്യ​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​മാ​ണ് മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ‌