അ​ഞ്ച്, ആ​റ് ഹീ​റ്റ്സ് പ​ള്ളി​യോ​ട​ങ്ങ​ളു​ടെ പ്ര​ക​ട​നം ഫൈ​ന​ലി​ൽ
Sunday, September 15, 2019 10:49 PM IST
ആ​റ​ന്മു​ള: ബി ​ബാ​ച്ചി​ൽ അ​ഞ്ചാം ഹീ​റ്റ്സി​ലും തൊ​ട്ടു​പി​ന്നാ​ലെ എ ​ബാ​ച്ചി​ലെ പ്ര​ഥ​മ ഹീ​റ്റ്സി​ലും (ആ​റ്) തു​ഴ​ഞ്ഞെ​ത്തി​യ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ഗ്രൂ​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി.
ആ​റ​ന്മു​ള ജ​ലോ​ത്സ​വ​ത്തി​ന്‍റെ മ​ത്സ​ര​രീ​തി​ക​ൾ സ​മൂ​ല​മാ​യി പ​രി​ഷ്ക​രി​ക്കു​ക​യും അ​ല​ങ്കാ​ര​ങ്ങ​ൾ, ആ​ട​യാ​ഭ​ര​ണ​ങ്ങ​ൾ, പാ​ട്ട് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ൽ പ്രാ​ഥ​മി​ക​പാ​ദ​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രെ നി​ശ്ച​യി​ച്ച​ത്.
ബി ​ബാ​ച്ചി​ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ൽ ജ​ല​ഘോ​ഷ​യാ​ത്ര​യി​ലും തു​ട​ർ​ന്ന് ഹീ​റ്റ്സി​ലും പ​ങ്കെ​ടു​ത്ത ചെ​ന്നി​ത്ത​ല, വന്മഴി, മേ​പ്രം - തൈ​മ​റ​വും​ക​ര പ​ള്ളി​യോ​ട​ങ്ങ​ളെ​യാ​ണ് ഫൈ​ന​ലി​ലേ​ക്ക് നി​ശ്ച​യി​ച്ച​ ത്.
എ ​ബാ​ച്ചി​ൽ ആ​ദ്യ ഹീ​റ്റ്സി​ൽ പ​ങ്കെ​ടു​ത്ത മേ​ലു​ക​ര, തെ​ക്കേ​മു​റി, ഇ​ട​യാ​റ​ന്മു​ള, ഇ​ട​ശേ​രി​മ​ല കി​ഴ​ക്ക് പ​ള്ളി​യോ​ട​ങ്ങ​ളെ​യാ​ണ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലേ​ക്കു നി​ശ്ച​യി​ച്ച​ത്. ഗ്രൂ​പ്പാ​യു​ള്ള പ​ള്ളി​യോ​ട​ങ്ങ​ളു​ടെ പ്ര​ക​ട​ന​വും പാ​ട്ട് എ​ന്നി​വ പ്രാ​ഥ​മി​ക​പാ​ദ​ത്തി​ൽ പ​രി​ഗ​ണി​ച്ചു.