മ​ല്ല​പ്പ​ള്ളി - പു​ല്ലാ​ട് റോ​ഡി​ന്‍റെ കു​ഴി​ക​ള​ട​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം: പു​തു​ശേ​രി
Sunday, September 15, 2019 10:49 PM IST
മ​ല്ല​പ്പ​ള്ളി: ത​ക​ർ​ന്നു കി​ട​ക്കു​ന്ന മ​ല്ല​പ്പ​ള്ളി - വെ​ണ്ണി​ക്കു​ളം - പു​ല്ലാ​ട് റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം ജോ​സ​ഫ് എം.​പു​തു​ശേ​രി.
റോ​ഡി​ന്‍റെ ന​വീ​ക​ര​ണം എ​സ്റ്റി​മേ​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന​തു​വ​രെ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം തു​ട​രാ​നാ​കി​ല്ലെ​ന്ന് പു​തു​ശേ​രി പ​റ​ഞ്ഞു.
അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തി​നു പ​ക​രം സ​മ​ര​പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ ഇ​ട​തു​മു​ന്ന​ണി ന​ട​പ​ടി ത​ന്ത്ര​മാ​ണ്.
കേ​ന്ദ്ര ഫ​ണ്ട് അ​നു​വ​ദി​ച്ചാ​ൽ അ​തു വി​നി​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ നി​ർ​വ​ഹ​ണം സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ചെ​യ്യേ​ണ്ട​ത്.
ര​ണ്ടു വ​ർ​ഷം ഒ​ന്നു ചെ​യ്യാ​തെ അ​പ​ക​ട​ക്കു​ഴി​ക​ൾ​ക്ക് മൂ​ക​സാ​ക്ഷി​ക​ളാ​യി നി​ന്നി​ട്ട് ഇ​പ്പോ​ൾ സ​മ​ര​മെ​ന്ന ഉ​ൾ​വി​ളി​യു​മാ​യി വ​രു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ന്നും ജോ​സ​ഫ് എം.​പു​തു​ശേ​രി കു​റ്റ​പ്പെ​ടു​ത്തി.