സ​മ​സ്യ ക്വി​സ് ഗ്രാ​ന്‍റ് ഫി​നാ​ലെ
Sunday, September 15, 2019 10:48 PM IST
‌കൂ​ട​ൽ: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് (എം​സി​വൈ​എം) പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി നേ​തൃ​ത്വ​ത്തി​ല്‍ സ​മ​സ്യ 2019 ക്വി​സ് മ​ത്സ​രം കൂ​ട​ല്‍ സെ​ന്‍റ് പീ​യൂ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​പ്പ​ള്ളി​യി​ല്‍ ന​ട​ത്തി. അ​ഞ്ച് വൈ​ദി​ക​ജി​ല്ല​ക​ളി​ല്‍ നി​ന്നും 15 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. എം​സി​വൈ​എം സ​ഭാ​ത​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ജോ​ണ്‍ കി​ഴ​ക്കേ​തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ ഈ​നോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ചി​റ​യ​ത്ത്, എം​സി​എ ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി​ഫി​ന്‍ സാം, ​ഒ​ലീ​വി​യ എം. ​സെ​ബാ​സ്റ്റ്യ​ന്‍, ഷെ​ഫി ജോ​ര്‍​ജ്, ജെ​യിം​സ് ജോ​സ്, സി​സി​ല്‍ രാ​ജ​ന്‍, ശ്വേ​ത, ഷി​നു തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​ല​ക്സ് ഡേ​വി​ഡ് മാ​വേ​ലി​ക്ക​ര ക്വി​സ് മാ​സ്റ്റ​റാ​യി​രു​ന്നു. ഏ​റ​ത്തു​മ്പ​ണ്‍, വ​യ്യാ​റ്റു​പു​ഴ, ഇ​ല​ന്തൂ​ര്‍ യൂ​ണി​റ്റു​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഏ​റ​ത്തു​ന്പ​മ​ണ്‍ ടീം ​പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് 19 ന് ​കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന അ​ന്ത​ര്‍​ദേ​ശീ​യ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ‌