നി​ല​മ്പൂ​ർ മേ​ഖ​ല​യി​ലേ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ള​ജ് ‌‌
Sunday, August 25, 2019 10:34 PM IST
തി​രു​വ​ല്ല: പ്ര​ള​യ​വും ഉ​രു​ൾ പൊ​ട്ട​ലും മൂ​ലം ദു​രി​ത​ത്തി​ൽ പെ​ട്ട നി​ല​മ്പൂ​രി​ലെ ആ​ദി​വാ​സി മേ​ഖ​ല​യ്ക്ക് കൈ​ത്താ​ങ്ങാ​യി തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജ്. നി​ല​മ്പൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സു​മാ​യി ചേ​ർ​ന്നാ​ണ് നി​ല​മ്പൂ​രി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളാ​യ അ​ക​മ്പാ​ടം, മ​ണ്ണാ​ക്കോ​ട്, മു​ല്ല​പാ​ടം, മു​ത​വ​ൻ എ​സ്‌​സി, എ​സ്ടി കോ​ള​നി​ക​ൾ, അ​ത്തി​ക്കാ​ട്, പ​ത്താ​ൻ കോ​ള​നി​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും കോ​ള​ജി​ലെ എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​രി​ട്ട് വി​ത​ര​ണം ചെ​യ്തു.
പ​ല ഊ​രു​ക​ളി​ലും ഉ​രു​ൾ​പൊ​ട്ട​ൽ വ​ൻ നാ​ശ​മാ​ണ് വി​ത​ച്ച​ത്. ഉ​ൾ​ക്കാ​ടു​ക​ളി​ൽ ആ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് പു​റ​മേ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ ബു​ദ്ധ​മു​ട്ടാ​യി​രു​ന്നു. ഇ​വ​യി​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളും മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​മാ​ണ്. വാ​ഹ​ന​സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഊ​രു​ക​ളി​ൽ സ​ഹാ​യം എ​ത്തി​ച്ച​ത്.
നി​ല​മ്പൂ​ർ പോ​ലീ​സ് എ​ല്ലാ സു​ര​ക്ഷ​യും ന​ൽ​കി. പ്ര​ള​യ​ത്തി​ന്‍റെ ആ​രം​ഭ സ​മ​യ​ത്ത് കോ​ള​ജി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച ക​ള​ക​ഷ​ൻ സെ​ന്‍റ​റി​ൽ സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്ത​ത്. അ​രി, പ​ഞ്ച​സാ​ര, പ​യ​ർ, പ​രി​പ്പ്, തേ​യി​ല, എ​ണ്ണ, വ​സ്ത്രം, വെ​ള്ളം, മെ​ഴു​കു​തി​രി തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ കി​റ്റാ​ക്കി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്ത്ര​ണ്ട് എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ത്തി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് പു​റ​ത്ത് നി​ന്നു​ള്ള സം​ഘം സ​ഹാ​യം എ​ത്തി​ക്കു​ന്ന​തെ​ന്ന് ജ​ന​മൈ​ത്രി പോ​ലീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ല​മ്പൂ​ർ മേ​ഖ​യി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യു​ള്ള യാ​ത്ര കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഐ​സി കെ. ​ജോ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. നി​ല​മ്പൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​ൻ, പി.​സി. ഷീ​ബ, എ​സ്. സു​നു, എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൻ സാം ​രാ​ജു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മ​നീ​ഷ് ജേ​ക്ക​ബ്, അ​ണ്ട​ർ ഓ​ഫീ​സ​ർ വി​ഷ്ണു സു​രേ​ഷ്, ഗ്രേ​യ്സ​ൻ കെ​ന്നി, സ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌