ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ന്‍ ഗ​വേ​ണിം​ഗ് ബോ​ഡി നി​ശ്ച​ല​മാ​യി
Sunday, August 25, 2019 10:33 PM IST
‌പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ലെ ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മെ​ന്ന് ആ​രോ​പ​ണം.
ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വി​ന്‍ പ്ര​കാ​രം 2006 ല്‍ ​രൂ​പീ​കൃ​ത​മാ​യ ജി​ല്ലാ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ സൊ​സൈ​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് എ​ൻ​എ​ച്ച്എം പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്.
സൊ​സൈ​റ്റി​യു​ടെ അ​ധ്യ​ക്ഷ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​മാ​യി ഇ​തി​ന്‍റെ ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് യോ​ഗം ന​ട​ക്കു​ക​യോ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​യി യാ​തൊ​രു ച​ര്‍​ച്ച​യും ന​ട​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​റ​ഞ്ഞു.
മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് യോ​ഗം ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി​ക​ള്‍ അം​ഗീ​ക​രി​ക്കേ​ണ്ട​തും ചെ​ല​വു​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കേ​ണ്ട​തും പു​തി​യ പ​ദ്ധ​തി ശി​പാ​ര്‍​ശ ചെ​യ്യേ​ണ്ട​തും. ഈ ​സ​മി​തി അം​ഗീ​ക​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വി​ലൂ​ടെ രൂ​പീ​ക​രി​ച്ച സൊ​സൈ​റ്റി ബൈ​ലോ അ​നു​സ​രി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഗ​വേ​ണിം​ഗ് ബോ​ഡി​ക്കും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്കും അ​നൗ​ദ്യോ​ഗി​ക അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കാം.
മു​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍​മാ​ര്‍ ഈ ​വി​ഷ​യ​ങ്ങ​ളൊ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു വ​രാ​തി​രി​ന്ന​പ്പോ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബൈ​ലോ പ​രി​ശോ​ധി​ച്ച് ഗ​വേ​ണിം​ഗ് അം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ച്ച് ഇ​ട​പെ​ട്ടാ​ണ് ഇ​വി​ടു​ത്തെ വീ​ഴ്ച​ക​ളും അ​ഴി​മ​തി​യും ക​ണ്ടെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.
വി​ജി​ല​ന്‍​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ​യു​ടെ ശി​പാ​ര്‍​ശ​ക​ള്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു.
എ​ൻ​എ​ച്ച്എ​മ്മി​ലെ രാ​ഷ്ട്രീ​യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ നി​യ​മ, സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.
മൂ​ന്ന് വ​ര്‍​ഷം മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കി അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി സ​ന്പൂ​ർ​ണ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ ജി​ല്ല​യാ​യി പ​ത്ത​നം​തി​ട്ട​യെ പ്ര​ഖ്യ​പി​ച്ച​താ​ണ്.
ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ പ്ര​വ​ത്തി​ക്കു​ന്ന സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക​ളെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി ആ​രും അ​റി​യാ​തെ പ​രി​ശീ​ല​ന​വും മ​റ്റും സം​ഘ​ടി​പ്പി​ച്ച് എ​ൻ​എ​ച്ച്എം ചെ​ല​വി​ല്‍ കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ട് നാ​ളെ പ​ത്ത​നം​തി​ട്ട റോ​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വീ​ണ്ടും ആ​രോ​ഗ്യ​മ​ന്ത്രി സ​മ്പൂ​ർ​ണ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത് അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും അ​ഴി​മ​തി​യു​മാ​ണ്.
എ​ൻ​എ​ച്ച്എ​മ്മി​ലെ സി​പി​എം വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധി​കാ​ര​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന​തി​നെ​തി​രേ​യും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു. 27 ന് ​ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ജി​ല്ലാ സ​മ്പൂ​ർ​ണ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​ഖ്യ​പ​ന സ​മ്മേ​ള​നം കോ​ണ്‍​ഗ്ര​സ് ബ​ഹി​ഷ്ക്ക​രി​ക്കു​മെ​ന്നും ബാ​ബു ജോ​ർ​ജ് പ​റ​ഞ്ഞു. ‌