സി​പി​ഐ മ​ണ്ഡ​ലം നേ​തൃ​ക്യാ​മ്പ് സ​മാ​പി​ച്ചു ‌‌
Sunday, August 25, 2019 10:33 PM IST
റാ​ന്നി: ര​ണ്ടു ദി​വ​സ​മാ​യി റാ​ന്നി​യി​ല്‍ ന​ട​ന്നു വ​ന്ന സി​പി​ഐ മ​ണ്ഡ​ലം നേ​തൃ​ക്യാ​മ്പ് സ​മാ​പി​ച്ചു. ക്യാ​മ്പി​ല്‍ പ​രി​സ്ഥി​തി രാ​ഷ്ട്രീ​യം, മാ​ധ്യ​മ​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യം, പാ​ര്‍​ട്ടി സം​ഘ​ട​ന, പാ​ര്‍​ട്ടി പ​രി​പാ​ടി, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സെ​ടു​ത്തു.ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി ജ​യ​ന്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം കെ.​ജി ശി​വാ​ന​ന്ദ​ന്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് ച​ര​ളേ​ല്‍,അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​സ​തീ​ഷ്, ജി​ല്ലാ കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ ലി​സി ദി​വാ​ന്‍, ടി.​ജെ. ബാ​ബു​രാ​ജ്, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, ടി.​പി അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌‌

‌മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണം ‌‌

മ​ല്ല​പ്പ​ള്ളി: വീ​ടി​നും വ​സ്തു​വ​ക​ക​ൾ​ക്കും അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും നോ​ട്ടീ​സ് ല​ഭി​ച്ച​വ​രും മ​റ്റു​ള്ള​വ​രും സ്വ​ന്തം നി​ല​യി​ൽ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.‌