ഓ​ണ​പ​രീ​ക്ഷ​ക​ൾ അ​വ​താ​ള​ത്തി​ൽ : കെ​എ​ച്ച്എ​സ്ടി​എ‌
Sunday, August 25, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: അ​ശാ​സ്ത്രീ​യ​മാ​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ സ​ർ​ക്കാ​ർ അ​വ​താ​ള​ത്തി​ലാ​ക്കി​യ​താ​യി കെ​എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ ക​മ്മ​റ്റി. ഒ​ന്പ​ത്, പ​ത്ത്, പ്ല​സ് വ​ണ്‍, പ്ല​സ് ടൂ ​ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ ഒ​ന്നി​ച്ചി​രു​ത്തി പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച സ​ർ​ക്കാ​ർ അ​ത് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ക്ലാ​സി​ലെ കു​ട്ടി​ക​ളെ രാ​വി​ലെ ഒ​ന്നി​ച്ചി​രു​ത്തു​ന്ന​തു​മൂ​ലം ചി​ല സ്കൂ​ളു​ക​ളി​ൽ മു​റി​ക​ൾ തി​ക​യാ​തെ വ​രു​മെ​ന്നും ഒ​രു ബ​ഞ്ചി​ൽ നാ​ല് കു​ട്ടി​ക​ൾ വ​രെ ഇ​രു​ന്ന് പ​രീ​ക്ഷ എ​ഴു​തേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ജി​ല്ലാ ക​മ്മ​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ല​സ് വ​ണ്‍, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്മി​ജു ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജ​ൻ പി ​തോ​മ​സ്, രാ​ഖി സു​ധാ​ക​ര​ൻ, ബി​ജോ ജി ​മാ​ത്യു, ശ്രീ​രാ​ജ് ആ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌