സ​ക്ഷം - ഉ​പ​ജീ​വ​ന പ​ദ്ധ​തിയ്ക്കു തു​ട​ക്ക​മാ​യി ‌
Sunday, August 25, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ലാ​ൻ ഇ​ന്ത്യ - സി​സി​ഡി​എ​സ് ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​ക്ഷം ഉ​പ​ജീ​വ​ന പ​ദ്ധ​തി​യു​ടെ പ​രി​ശീ​ല​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​നീ​ത അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സൂ​സ​ൻ സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​നു സാം ​ജേ​ക്ക​ബ് (പ്ലാ​ൻ ഇ​ന്ത്യ) പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ര​വീ​ന്ദ്ര​നാ​ഥ്‌, അ​നി​ൽ​കു​മാ​ർ പി.​വൈ, ബി​നു എ​സ്. ച​ക്കാ​ല​യി​ൽ, അ​വി​നാ​ഷ് തോ​മ​സ്, ആ​ശ ത​ങ്ക​പ്പ​ൻ, ഷി​നി, ടോ​ണി, സു​രേ​ഷ്, സു​മ, ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ൽ പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 400 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി സം​ര​ംഭ​ക​രാ​ക്കി സ​ഹാ​യം ന​ൽ​കു​ന്ന​ത്.
വീ​ട്ടു​വ​ള​പ്പി​ൽ മു​ട്ട​ക്കോ​ഴി കൃ​ഷി ചെ​യ്ത് 350 കു​ടും​ബ​ങ്ങ​ളി​ലൂ​ടെ ദി​വ​സം​തോ​റും ഗു​ണ​മേ​ന്മ​യു​ള്ള മൂ​വാ​യി​രം മു​ട്ട ഉ​ത്പാ​ദി​പ്പി​ച്ചു അ​ങ്ക​ണ​വാ​ടി കൂ​ട്ടി​ക​ൾ​ക്ക്, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും വി​പ​ണ​നം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.
മു​ട്ട​ക​ൾ ന​വം​ബ​ർ മാ​സ​ത്തി​ൽ വി​പ​ണ​ന​ത്തി​നു ത​യാ​റാ​കു​ന്ന ത​ര​ത്തി​ൽ കേ​ര​ള പൗ​ൾ​ട്ട​റി ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ, എം​എ​ൽ​എ, കു​ടും​ബ​ശ്രീ, ഗ്രാ​മ, ബ്ലോ​ക്ക്‌, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ത​യ്യ​ൽ, കാ​റ്റ​റിം​ഗ് എ​ന്നീ മേ​ഖ​ല​യി​ലും പ​രി​ശീ​ല​നം ന​ൽ​കി സം​രം​ഭ​ക​രാ​ക്കും.‌