വി​ഭാ​ഗീ​യ​ത മാ​ന​വി​ക​ത​യു​ടെ അ​നു​ഭ​വ​ത്തെ ഇ​ല്ലാ​താ​ക്കി: ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത
Sunday, August 25, 2019 10:32 PM IST
തി​രു​വ​ല്ല: വി​ഭാ​ഗീ​യ​ത മാ​ന​വി​ക​ത​യി​ലൂ​ടെ​യു​ള്ള കൂ​ടി​ച്ചേ​ര​ലി​ന്‍റെ അ​നു​ഭ​വം ഇ​ല്ലാ​താ​ക്കി​യെ​ന്ന് ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം നി​ര​ണം- മാ​രാ​മ​ൺ ഭ​ദ്രാ​സ​ന പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കു​റ്റ​പ്പു​ഴ ജെ​റു​സ​ലേം മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.
'ത​ത്വ​മ​സി' എ​ല്ലാ​വ​രെ​യും ഒ​ന്നു​പോ​ലെ കാ​ണു​ന്ന മ​ഹ​ത്താ​യ അ​നു​ഭ​വ​മാ​ണ്. പ്ര​ള​യം ത​ത്വ​മ​സി​യു​ടെ അ​നു​ഭ​വ​മാ​ണ് ന​മു​ക്ക് ന​ൽ​കി​യ​ത് എ​ന്നാ​ൽ വി​ഭാ​ഗീ​യ​ത മാ​ന​വി​ക​ത​യു​ടെ അ​നു​ഭ​വ​ത്തെ ഇ​ല്ലാ​താ​ക്കി എ​ന്നും ന​ഷ്ട​പ്പെ​ട്ട അ​തി​രു​ക​ളി​ല്ലാ​ത്ത സാ​ഹോ​ദ​ര്യ​ബ​ന്ധ​ത്തെ വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. അ​നി​ൽ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭീ​ക​ര​രു​ടെ പി​ടി​യി​ൽ 18 മാ​സ​ത്തെ ത​ട​വി​ൽ നി​ന്ന് മോ​ചി​ത​നാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ന് ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രം ന​ല്കി. മാ​ർ​ത്തോ​മാ യു​വ​ജ​ന​സ​ഖ്യം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ജോ​ൺ മാ​ത്യു സി., ​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​ജ​ൻ മാ​ത്യൂ​സ് ജോ​ൺ, ഇ​ട​വ​ക വി​കാ​രി റ​വ കെ. ​ഇ. ഗീ​വ​ർ​ഗീ​സ്, റ​വ. ര​ഞ്ജി​ത്ത് ഉ​മ്മ​ൻ ജോ​ൺ, അ​നീ​ഷ് കു​ന്ന​പ്പു​ഴ, ലി​നോ​ജ് ചാ​ക്കോ, സെ​ക്ര​ട്ട​റി നി​തി​ൻ പ​ട്ട​മു​ക്കി​ൽ, വ​നി​ത സെ​ക്ര​ട്ട​റി ലീ​ബാ മെ​റി​ൻ സാം, ​ട്ര​ഷ​റാ​ർ ജി​തി​ൻ ചെ​റി​യാ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ജ​ൻ മാ​ത്യൂ​സ് ജോ​ണി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ‌