ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട് പി​ടി​ച്ചു​വ​യ്ക്കു​ന്ന സ​മീ​പ​നം തി​രു​ത്ത​പ്പെ​ട​ണം: ര​മേ​ശ് ചെ​ന്നി​ത്ത​ല ‌
Sunday, August 25, 2019 10:31 PM IST
കോ​ഴ​ഞ്ചേ​രി: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​ര​ങ്ങ​ള്‍ ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ ജ​നാ​ധി​പ​ത്യ സം​വി​ധാ​നം കൂ​ടു​ത​ല്‍ ക​രു​ത്താ​ർ​ജ്ജി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ​യും ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത് 35 ല​ക്ഷ​ത്തോ​ളം ജ​ന​പ്ര​തി​നി​ധി​ക​ള്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ത്തി​ലു​ണ്ട്. ഇ​വ​രി​ല്‍​കൂ​ടി അ​ധി​കാ​രം സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് ഫ​ല​പ്ര​ദ​മാ​യി എ​ത്തി​ക്കാ​ന്‍ ക​ഴി​യ​ണം. എ​ന്നാ​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് ന​ല്‍​കേ​ണ്ട പ​ണം പി​ടി​ച്ചു​വ​യ്ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് ശ​രി​യ​ല്ല. പ​ല വി​ക​സ​ന പ​ദ്ധ​തി​ക​ളും ഇ​തു​മൂ​ലം പൊ​ളി​ച്ചെ​ഴു​തേ​ണ്ട സാ​ഹ​ച​ര്യം സം​ജാ​ത​മാ​യി​ട്ടു​ണ്ട്.

പ്ര​ള​യം ബാ​ധി​ച്ച സ്ഥ​ല​ങ്ങ​ളി​ലെ ആ​ളു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്ന ത​ന്‍റെ അ​ഭി​പ്രാ​യം റീ​ബി​ല്‍​ഡ് കേ​ര​ളാ പ​ദ്ധ​തി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞ​ത് വീ​ണ്ടും ആ​വ​ര്‍​ത്തി​ക്കു​മെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

മു​ന്‍​പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ് ഗാ​ന്ധി​യാ​ണ് അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് തു​ട​ര്‍​ന്നു​വ​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 72-ാം അ​നു​ച്ഛേ​ദം ഭേ​ദ​ഗ​തി ചെ​യ്ത് ന​ട​പ്പാ​ക്കി​യ​ത്.

ഗാ​ന്ധി​ജി​യു​ടെ 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് വ​ള​പ്പി​ല്‍ സ്ഥാ​പി​ച്ച പ്ര​തി​മ​യു​ടെ അ​നാ​ച്ഛാ​ദ​ന​വും പ്ര​തി​പ​ക്ഷ നേ​താ​വ് നി​ര്‍​വ​ഹി​ച്ചു.വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​യി ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞ​ടു​ത്ത​ത് കോ​യി​പ്രം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നെ​യാ​ണെ​ന്ന് എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

ന​വീ​ക​രി​ച്ച പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​നു​മോ​ദ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള ആ​ദ​രം മു​ന്‍ എം​എ​ല്‍​എ കെ. ​ശി​വ​ദാ​സ​ന്‍​നാ​യ​രും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ ളി​യി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്കു​ള്ള ആ​ദ​രം കെ​എ​സ്എ​ഫ്ഇ ചെ​യ​ര്‍​മാ​ന്‍ പീ​ലി​പ്പോ​സ് തോ​മ​സും നി​ര്‍​വ​ഹി​ച്ചു.

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ന്‍​സി കി​ഴ​ക്കേ​ട​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ലാ മാ​ത്യൂ​സ്, ത്രി​ത​ല ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌