സ​ദ്ഗ​മ​യ: കു​ടും​ബ​സം​ഗ​മ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി‌
Saturday, August 24, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ജി​ല്ല​യി​ലെ സ​ദ്ഗ​മ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​സം​ഗ​മ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. കൊ​ടു​മ​ണ്‍ സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് ച​ര്‍​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന കു​ടും​ബ​സം​ഗ​മം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ദ്ഗ​മ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും സ​ദ്ഗ​മ​യ കു​ട്ടി​ക​ളു​ടെ സൃ​ഷ്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ 'മ​ഴ​വി​ല്ല്' സ​ചി​ത്ര​മാ​സി​ക​യും അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു.കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ​കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹോ​മി​യോ) ഡോ. ​ഡി. ബി​ജു​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​ടൂ​ര്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​മോ​ഹ​ന​ന്‍, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​ഥോ​റി​റ്റി ലീ​ഗ​ല്‍ അ​ഡ്വൈ​സ​ര്‍ ഷീ​ബ, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ നീ​ത ദാ​സ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ചൈ​ല്‍​ഡ് ഹെ​ല്‍​ത്ത് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ദ​ര്‍​ശ​ന എ​ന്നി​വ​ര്‍ കു​ട്ടി​ക​ള്‍​ക്കും കൗ​മാ​ര പ്രാ​യ​ക്കാ​ര്‍​ക്കും ഉ​ള്ള വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും നി​യ​മ പ​രി​ര​ക്ഷ​യെ​ക്കു​റി​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.സ​ദ്ഗ​മ​യ ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ഡോ. ​ജി. ഷീ​ബ, കൊ​ടു​മ​ണ്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ര​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.സം​സ്ഥാ​ന ഹോ​മി​യോ​പ്പ​തി വ​കു​പ്പ് കൗ​മാ​ര ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ആ​വി​ഷ്‌​ക​രി​ച്ച സ​ദ്ഗ​മ​യ പ​ദ്ധ​തി​യു​ടെ ജി​ല്ലാ കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​ത് കൊ​ടു​മ​ണ്‍ ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​യി​ലാ​ണ്.
സ്‌​പെ​ഷ​ല്‍ ഒ​പി​യി​ലൂ​ടെ പ​ഠ​ന​വൈ​ക​ല്യ പ​രി​ഹാ​രം, മാ​ന​സി​ക പ്ര​ശ്‌​ന അ​വ​ലോ​ക​നം, വി​ദ​ഗ്ധ ഹോ​മി​യോ​പ്പ​തി ചി​കി​ത്സ, കൗ​ണ്‍​സി​ലിം​ഗ്, ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ ല​ഭ്യ​മാ​ണ്. വി​ദ​ഗ്ധ ഹോ​മി​യോ​പ്പ​തി ഡോ​ക്ട​റു​ടെ സേ​വ​ന​ത്തോ​ടൊ​പ്പം സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ടീ​ച്ച​ര്‍, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് എ​ന്നി​വ​രു​ടെ സേ​വ​നം ഒ​രു​കു​ട​ക്കീ​ഴി​ല്‍ ല​ഭി​ക്കു​ന്നു​വെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ മു​ഖ​മു​ദ്ര. ‌
തി​ങ്ക​ള്‍ മു​ത​ല്‍ ശ​നി വ​രെ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു വ​രെ ഇ​വി​ടെ പ​ദ്ധ​തി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ഫോ​ണ്‍ : 04734-287075.