പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും 27ന് ‌
Saturday, August 24, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യെ 2020 ഓ​ഗ​സ്റ്റ് 15 ന് ​സ​മ്പൂ​ർ​ണ സാ​ന്ത്വ​ന പ​രി​ച​ര​ണ ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഒ​രു വ​ർ​ഷ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും പ​രി​ശീ​ല​നം പൂ​ർ​ത്തി​ യാ​ക്കി​യ സ​ന്ന​ദ്ധ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും മ​ന്ത്രി കെ. ​കെ. ശൈ​ല​ജ 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പ​ത്ത​നം​തി​ട്ട റോ​യ​ൽ ഓ​ഡി​റ്റോ​റി ​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പ​ത്ത​നം​തി​ട്ട റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​ർ എ​ന്ന സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​നും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​വും സം​യു​ക്ത​മാ​യി 57 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ 920 വാ​ർ​ഡു​ക​ളി​ലെ കി​ട​പ്പു രോ​ഗി​ക​ളെ​യും വൃ​ദ്ധ​രെ​യും വീ​ടു​ക​ളി​ൽ പോ​യി ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 2760 യു​വ​തീ യു​വാ​ക്ക​ളാ​യ സ​ന്ന​ദ്ധ വോ​ള​ണ്ടി​യ​ർ​മാ​ർ വ​ഴി​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ക്കു​ന്ന​ത്.
ജി​ല്ല​യു​ടെ വി​വി​ധ ഏ​രി​യ​ക​ളി​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന സം​ഘ​ട​ന​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ എ​ല്ലാ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും പ​രി​ശീ​ല​നം ല​ഭി​ച്ച സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. സ​ർ​വേ​യി​ലൂ​ടെ 12435 കി​ട​പ്പു​രോ​ഗി​ക​ളും 5990 വ​യോ​ജ​ന​ങ്ങ​ളും ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​എം​ഒ ഡോ. ​എ. എ​ൽ. ഷീ​ജ സ്വാ​ഗ​തം പ​റ​യും.
ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഷാ​ജ​ഹാ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ല​യി​ലെ കി​ട​പ്പു​രോ​ഗി ലി​സ്റ്റും വാ​ർ​ഡ്ത​ല വോ​ള​ണ്ടി​യേ​ഴ്സ് ലി​സ്റ്റും ചെ​യ​ർ​മാ​ൻ പി. ​എ​സ്. മോ​ഹ​ന​ൻ ന​ൽ​കും.
രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ, ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ, മാ​ത്യു റ്റി. ​തോ​മ​സ് എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, ശ്യാം​ലാ​ൽ, ഫി​ലി​പ്പോ​സ് തോ​മ​സ്, കെ. ​അ​ന​ന്ത​ഗോ​പ​ൻ,കെ. ​പി. ഉ​ദ​യ​ഭാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ഫാ. ​മ​ത്താ​യി ഒ​ഐ​സി, ചെ​യ​ർ​മാ​ൻ പി.​എ​സ്. മോ​ഹ​ന​ൻ, ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌