ട്ര​ഷ​റി മു​ഖേ​ന​യു​ള്ള ശ​ന്പ​ള വി​ത​ര​ണ​ത്തി​ന്‍റെ പേ​രി​ൽ പ​ണം പി​ടി​ച്ചു​വ​യ്ക്കു​ന്ന​താ​യി പ​രാ​തി
Saturday, August 24, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ പ​ണം പി​ടി​ച്ചു​വ​യ്ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ കെ​പി​സി​ടി​എ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
ജീ​വ​ന​ക്കാ​രു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മു​ള്ള നി​ശ്ചി​ത ശ​ത​മാ​നം തു​ക​യോ മു​ഴു​വ​ൻ തു​ക​യോ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നു​ള്ള സ​മ്മ​ത പ​ത്രം ഒ​രു​മാ​സ​ത്തി​നു മു​ന്പ് സ​ർ​ക്കാ​ർ വാ​ങ്ങി​യി​രു​ന്നു .
എ​ന്നാ​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം ജീ​വ​ന​ക്കാ​രും മു​ഴു​വ​ൻ തു​ക​യും ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.‌
ട്ര​ഷ​റി വ​ഴി​യു​ള്ള ശ​ന്പ​ള വി​ത​ര​ണ​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ വ​ൻ തു​ക നീ​ക്കി​യി​രി​പ്പു വ​രു​മെ​ന്ന മ​ട്ടി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ ഇ​തോ​ടെ യാ​ഥാ​ർ​ഥ്യം ആ​കാ​തെ പോ​കു​ക​യാ​യി​രു​ന്നു.
ശ​ന്പ​ളം പാ​സാ​യി​ട്ടും 100 ശ​ത​മാ​നം രേ​ഖ​പെ​ടു​ത്തി​യ​വ​ർ​ക്കു നാ​ലോ അ​ഞ്ചോ പ്ര​വൃ​ത്തി ദി​വ​സം ക​ഴി​ഞ്ഞു മാ​ത്ര​മേ ശ​ന്പ​ളം ല​ഭി​ക്കു​ക​യു​ള്ളു എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം.
ശ​ന്പ​ളം വൈ​കി​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്നും ധ​ന​വ​കു​പ്പും സ​ർ​ക്കാ​രും പി​ന്മാ​റ​ണ​മെ​ന്ന് കെ​പി​സി​ടി​എ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​ജി​ത്ത് ബാ​ബു​വും സെ​ക്ര​ട്ട​റി ഡോ ​പ്ര​വീ​ണ്‍ സാ​ക​ല്യ, ട്ര​ഷ​റാ​ർ ഗോ​കു​ൽ ജി.​നാ​യ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.