അ​ടൂ​ര്‍ താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ല്‍ 29 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി ‌
Saturday, August 24, 2019 10:13 PM IST
അ​ടൂ​ർ: അ​ടൂ​ര്‍ താ​ലൂ​ക്ക്ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 29 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. ബാ​ക്കി​യു​ള​ള 28 പ​രാ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
ആ​കെ 57 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്.

അ​ടൂ​ര്‍ താ​ലൂ​ക്ക്ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് അ​ടൂ​ര്‍ റ​വ​ന്യൂ ട​വ​റി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ല​ക്‌​സ് പി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ടൂ​ര്‍ താ​ലൂ​ക്ക് പ​രാ​തി​ര​ഹി​ത താ​ലൂ​ക്കാ​യി മാ​റ്റു​ന്ന​തി​ന് എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് എ​ഡി​എം പ​റ​ഞ്ഞു.

റ​വ​ന്യു- 26, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം- 15, സ​ഹ​ക​ര​ണ ബാ​ങ്ക്- മൂ​ന്ന്, കെ ​എ​സ് എ​ഫ് ഇ- ​ര​ണ്ട്, കൃ​ഷി- ഒ​ന്ന്, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ്- ഒ​ന്ന്, വ​നം വ​കു​പ്പ്- ഒ​ന്ന്, കെ​എ​സ്ഇ​ബി- ഒ​ന്ന്, കോ- ​ഓ​പ്പ​റേ​റ്റീ​വ് സ​ഹ​ക​ര​ണ സം​ഘം- ഒ​ന്ന്, ഡി ​വൈ എ​സ് പി- ​ഒ​ന്ന് , എ​ല്‍​ഐ​സി- ഒ​ന്ന്, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്- ഒ​ന്ന്, എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്ചേ​ഞ്ച്- ര​ണ്ട് എ​ന്ന ക്ര​മ​ത്തി​ലാ​ണ് പ​രാ​തി​ക​ള്‍ ല​ഭി​ച്ച​ത്.
എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്ച ജി​ല്ല​യി​ലെ ഒ​രു താ​ലൂ​ക്കി​ല്‍ വീ​ത​മാ​ണ് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. സി​എം​ഡി​ആ​ര്‍​എ​ഫ്, എ​ല്‍​ആ​ര്‍​എം കേ​സു​ക​ള്‍, റേ​ഷ​ന്‍​കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, സ്റ്റാ​റ്റി​യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം എ​ന്നി​വ ഒ​ഴി​ച്ചു​ള​ള എ​ല്ലാ വി​ഷ​യ​ങ്ങ​ളും അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും.

അ​ദാ​ല​ത്തി​ന്‍റെ​യും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​നാ​യി ക​ള​ക്ട​റേ​റ്റു​ക​ളി​ലും ആ​ര്‍​ഡി​ഒ ഓ​ഫീ​സു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി പി​പി​എ സെ​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

താ​ലൂ​ക്കി​ലെ പി​പി​എ സെ​ല്ലി​ന്‍റെ​യും അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ​യും തു​ട​ര്‍​ന​ട​പ​ടി​ക​ളു​ടെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം താ​ലൂ​ക്ക്ത​ല ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്കാ​യി​രി​ക്കും. ഓ​രോ താ​ലൂ​ക്കി​ന്‍റെ​യും ചു​മ​ത​ല ഓ​രോ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. ഒ​രു അ​ദാ​ല​ത്ത് തീ​യ​തി​ക്ക് 15 ദി​വ​സം മു​ന്പ് വ​രെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കും. അ​ദാ​ല​ത്ത് വേ​ദി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കൊ​പ്പം മ​റ്റു വ​കു​പ്പു​ക​ളി​ലെ താ​ലൂ​ക്ക്ത​ല ഓ​ഫീ​സ​ര്‍​മാ​രും പ​ങ്കെ​ടു​ക്കും. നി​ര​സി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ അ​പേ​ക്ഷ​ക​ന് ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്‍​ക​ണം.

അ​ടൂ​ര്‍ റ​വ​ന്യു ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ പി. ​ടി. എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ അ​ടൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. ബീ​ന, എ​ല്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ഒ.​കെ. ഷൈ​ല, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, താ​ലൂ​ക്ക്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.