വെ​ട്ടി​പ്രം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി​എ​സ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം വൈകുന്നെന്ന് ; ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ‌
Saturday, August 24, 2019 10:13 PM IST
പ​ത്ത​നം​തി​ട്ട: വെ​ട്ടി​പ്രം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം വൈ​കു​ന്ന​ത് കു​ട്ടി​ക​ൾ​ക്ക് അ​പ​ക​ട കാ​ര​ണ​മാ​കു​ന്ന​താ​യി കാ​ട്ടി ര​ക്ഷ​ക​ർ​ത്താ​വ് ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്നു ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യോ​ട് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി വി​ശ​ദീ​ക​ര​ണം തേ​ടി.

എ​ൽ​കെ​ജി മു​ത​ൽ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള 110 വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യ​യ​നം ന​ട​ത്തു​ന്ന പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്രം ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടു​ന്ന ജോ​ലി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്ന​താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ന​യാ​യ​ത്. ജൂ​ൺ മാ​സ​ത്തോ​ടെ ആ​രം​ഭി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ മൂ​ന്ന് മാ​സം പി​ന്നി​ട്ടി​ട്ടും പാ​തി​വ​ഴി പോ​ലും പി​ന്നി​ട്ടി​ല്ല.

നി​ർ​മാ​ണ​ത്തി​നാ​യി ഇ​റ​ക്കി​യി​ട്ട ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും സ്കൂ​ളി​ലെ​ത്തേ​ണ്ട​ത്. മ​ഴ പെ​യ്താ​ൽ സ്കൂ​ളി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ സ്കൂ​ളി​ൽ നി​ന്നും കു​ട്ടി​ക​ൾ​ക്ക് പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ മ​റ്റ് വ​ഴി​ക​ളു​മി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ ഒ​രു കു​ട്ടി​യു​ടെ പി​താ​വ് ഫേ​സ് ബു​ക്കി​ൽ ഇ​ട്ട പോ​സ്റ്റാ​ണ് സം​ഭ​വം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കി.സ്കൂ​ളി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഇ​തേ​പ്പ​റ്റി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്നും സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു. ‌