കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്‌: നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യെ​ത്തും ‌
Saturday, August 24, 2019 10:13 PM IST
കോ​ന്നി: മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ​മ​ന്ത്രി എ​ത്തു​ന്നു. ഇ​ട​ത് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി മൂ​ന്ന​ര വ​ർ​ഷം പി​ന്ന​ഴു​പ്പോ​ഴാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ശൈ​ല​ജ ടീ​ച്ച​ർ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്. വ​രു​ന്ന 27 നു ​മ​ന്ത്രി കോ​ന്നി​യി​ൽ എ​ത്തു​മെ​ന്നാ​ണ് വി​വ​രം.

നേ​ര​ത്തേ അ​ടൂ​ർ പ്ര​കാ​ശ് കോ​ന്നി എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ മ​ന്ത്രി ഇ​വി​ടം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴൊ​ന്നും പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. ഇ​ട​ത് മ​ന്ത്രി​സ​ഭ​യു​ടെ തു​ട​ക്ക​ത്തി​ൽ നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത​ല്ല നി​ർ​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ശൈ​ല​ജ ടീ​ച്ച​ർ നി​യ​മ​സ​ഭ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

നി​ല​വി​ൽ കോ​ന്നി എം​എ​ൽ​എ ആ​റ്റി​ങ്ങ​ൽ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും കോ​ന്നി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച 143 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ള്ള​ത്. ന​മ്പാ​ർ​ഡി​ന്‍റെ വാ​യ്പ​യാ​ണ് ഇ​തി​നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്. കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള നാ​ഗാ​ർ​ജു​ന ക​ൺ​സ്ട്ര​ക്ഷ​നാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.

പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി. അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്കു​ക​ളു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​ത്.

കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​നം 2020 ഓ​ടെ ന​ട​ത്താ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ താ​ത്പ​ര്യം. നേ​ര​ത്തേ ഇ​വി​ടം സ​ന്ദ​ർ​ശി​ച്ചി​രു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി ഇ​ത് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ യു ​ഡി എ​ഫ് മ​ന്ത്രി സ​ഭ​യു​ടെ കാ​ല​ത്തു കോ​ന്നി എം​എ​ൽ​എ​യാ​യി​രു​ന്ന അ​ടൂ​ർ പ്ര​കാ​ശ് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​പ്പോ​ളാ​ണ് കോ​ന്നി​യ്ക്കും കൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. കോ​ന്നി നെ​ടു​മ്പാ​റ​യി​ൽ ഇ​തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തി. 300 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് പൂ​ർ​ത്തി​യാ​യ​ത്. 50 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഇ​വി​ടെ​യു​ള്ള​ത്. 3.25 ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​നു ഇ​ട​ത് സ​ർ​ക്കാ​ർ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 351 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

2014 ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.ഇ​തി​ന​കം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള നാ​ലു​വ​രി പാ​ത​യു​ടെ​യും നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ ജോ​ലി​ക​ളും ന​ട​ന്നു വ​രു​ന്നു. വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​നും അ​ടു​ത്ത് ത​ന്നെ യ​ഥാ​ർ​ഥ്യ​മാ​കും. ഏ​ഴ് ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റു​ക​ൾ, പ്ര​ത്യേ​ക ഐ​സി വി​ഭാ​ഗ​ങ്ങ​ൾ, മ​റ്റു നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഇ​വി​ടെ ഉ​ണ്ടാ​കും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള താ​മ​സ സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ട​പ്പാ​ക്കേ​ണ്ട​ത്.

കോ​ന്നി ടൗ​ണി​ൽ നി​ന്നും നെ​ടു​മ്പാ​റ​യി​ലേ​ക്ക് നാ​ലു കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. ഇ​വി​ടേ​ക്കു​ള്ള റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ക്കാ​ൻ സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി ഇ​ഴ​യു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും കു​മ്പ​ഴ വെ​ട്ടൂ​ർ വ​ഴി ഇ​വി​ടേ​ക്കു​ള്ള പാ​ത ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ പു​ന​ർ നി​ർ​മി​ച്ചി​രു​ന്നു. ‌

കോ​ന്നി സ​ർ​ക്കാ​ർ നേ​ഴ്സിം​ഗ് കോ​ള​ജും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല ‌

കോ​ന്നി: ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ കോ​ന്നി​ക്ക് അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ നേ​ഴ്സിം​ഗ് കോ​ള​ജും ഇ​തു​വ​രെ തു​ട​ങ്ങി​യി​ല്ല.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന കാ​ല​ത്ത് കോ​ന്നി വ​ക​യാ​റി​ൽ താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ കോ​ള​ജ് തു​ട​ങ്ങാ​ൻ തീ​രു​മാ​ന​മാ​യി​രു​ന്നു. ഇ​വി​ടേ​ക്ക് വേ​ണ്ടു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഭ​ര​ണം മാ​റി​യ​തോ​ടെ കോ​ള​ജ് ത​ത്കാ​ലം തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​നോ​ട് ചേ​ർ​ന്ന് നേ​ഴ്സിം​ഗ് കോ​ള​ജി​നാ​യി മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​വും നീ​ക്കി​യി​ട്ടി​രു​ന്നു.

ബി​എ​സ്‌​സി, ജി​എ​ൻ​എം കോ​ഴ്സു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​ഷ​നോ​ട് കൂ​ടി​യു​ള്ള കോ​ള​ജി​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. ‌