സ​ജ്ജ​മാ​യി അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും
Friday, August 23, 2019 10:24 PM IST
ആ​റ​ന്മു​ള: രാ​വി​ലെ മ​ഴ മാ​റി​നി​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് പ​ള്ളി​യോ​ട​ങ്ങ​ൾ പ​ന്പാ​ന​ദി​യി​ലൂ​ടെ തു​ഴ​ഞ്ഞെ​ത്തി​യ​ത്. ജ​ല​നി​ര​പ്പ് താ​ഴ്ന്നു നി​ന്നി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ടാ​യി​ല്ലെ​ങ്കി​ലും പ​ന്പ​യി​ലെ മ​ൺ​പു​റ്റു​ക​ൾ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യാ​ത്ത​തും മ​റ്റും കാ​ര​ണം ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ത്ര​ക്ക​ട​വി​ന് സ​മീ​പം ന​ദി​യി​ലെ ഏ​ത് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.

വെ​ള്ള​ത്തി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​യാ​ൽ ര​ക്ഷാ പ്ര​വ​ര്ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ല്‍ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ടി​യ​ന്ത​ര കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്ര​ത്തി​ല്‍ ഒ​രു​ക്കി​യി​രു​ന്നു. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​നാ​വാ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​തെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വ​ള്ള​സ​ദ്യ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​യി​ട​ത്തും പ​ള്ളി​യോ​ട​ത്തി​ല് വ​രു​ന്ന​വ​രു​ൾ​പ്പെ​ടെ സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ​യും സു​ര​ക്ഷാ കാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ വ​ലി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ ക​ഴി​ഞ്ഞു. ആ​റ​ന്മു​ള സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ ജി. ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി.