ചാ​ത്ത​ങ്കേ​രി​യി​ൽ ക​ഞ്ചാ​വ് വി​ല്പ​ന സം​ഘം പി​ടി​യി​ൽ
Friday, August 23, 2019 10:24 PM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര, ചാ​ത്ത​ങ്കേ​രി കേ​ന്ദ്രീ​ക​രി​ച്ചു വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന സം​ഘം അ​റ​സ്റ്റി​ൽ. ഇ​വ​രി​ൽ നി​ന്നും ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ചാ​ത്ത​ങ്ക​രി ഭാ​ഗ​ത്ത്‌ വ​യ​ലി​ന് ന​ടു​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു കാ​ൾ ടാ​ക്സി ന​ട​ത്തു​ന്നെ​ന്ന വ്യാ​ജേ​ന ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ല്ല കു​റ്റ​പ്പു​ഴ ച​ന്ദ്ര​ന്‍റെ മ​ക​ൻ സ​ജി​ത്ത് (21) കു​ന്ന​ന്താ​നം അ​മ്പ​ല​പ്പ​റ​മ്പി​ൽ അ​ജി​ത് (19), എ​ന്നി​വ​രെ തി​രു​വ​ല്ല എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ നി​ന്നും 1.200 കി​ലോ​ഗ്രാം ക​ഞ്ചാ​വും ആ​റു വ​ടി വാ​ളും പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ർ​ത്ത​ല​യി​ൽ പോ​ലീ​സു​കാ​ര​നെ പെ​പ്പെ​ർ സ്പ്രേ ​അ​ടി​ച്ച കേ​സി​ലെ സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ചു പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി ആ​വ​ശ്യ​ക്കാർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്നു.

തി​രു​വ​ല്ല​യി​ൽ ക​ഞ്ചാ​വ് വ​ൻ​തോ​തി​ൽ എ​ത്തി​ച്ചു ക​ച്ച​വ​ടം ന​ട​ത്തു​ന്ന കൊ​യി​ലാ​ണ്ടി രാ​ഹു​ൽ എ​ന്ന​യാ​ളെ ക​ഴി​ഞ്ഞ​യി​ടെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് വ്യാ​പാ​ര​സം​ഘ​ത്തെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

പോ​ലീ​സു​കാ​ര​നെ കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ചു ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ ഇ​വി​ടെ താ​മ​സി​ച്ച സ​മ​യ​ത്തു പ്ര​ദേ​ശ​ത്തു വെ​ള്ള​ക്കെ​ട്ടാ​യി​രു​ന്നു പി​ന്നീ​ട് വെ​ള്ളം ഇ​റ​ങ്ങി​യ സ​മ​യ​ത്തു വീ​ണ്ടും ഇ​വി​ടെ ആ​ളു​ക​ൾ വ​ന്നുപോ​കു​ന്നെ​ന്ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യ​ത്.

ഇ​പ്പോ​ൾ ജ​യി​ലി​ൽ ക​ഴി​ഞ്ഞു വ​രു​ന്ന രാ​ഹു​ലി​നെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കു​ന്ന​തി​നു വേ​ണ്ടി ത​മി​ഴ്നാ​ട്ടി​ൽ പോ​യി ക​ഞ്ചാ​വ് കൊ​ണ്ടു വ​ന്നു പാ​യ്ക്ക​റ്റ് ആ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​വ​ർ പി​ടി​യി​ലാ​യ​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ബി​സി​ന​സ്‌.

കു​റ്റ​പ്പു​ഴ സ്വ​ദേ​ശി ശി​വ​കൃ​ഷ്ണ​ൻ, സു​ജു കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സു​ജു കു​മാ​ർ എ​ന്ന​യാ​ളി​ന്‍റെ ബൈ​ക്ക് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. റെ​യ്ഡി​ൽ എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​സെ​ബാ​സ്റ്റ്യ​ൻ, പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സു​ശീ​ൽ കു​മാ​ർ, പി​ഒ (ജി​ആ​ർ​ഡി) എം. ​കെ. വേ​ണു​ഗോ​പാ​ൽ, സി​ഇ​ഒ എ​സ്. അ​നു പ്ര​സാ​ദ്, ഡ്രൈ​വ​ർ വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.