ഖാ​ദി ഓ​ണം മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 18, 2019 10:27 PM IST
ഇ​ല​ന്തൂ​ർ:ഖാ​ദി ഓ​ണം മേ​ള 2019ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഖാ​ദി ഗ്രാ​മ​സൗ​ഭാ​ഗ്യ​യി​ൽ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പി.​കെ. വി​ജ​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ വി​ല്പ​ന സു​നി​ല കു​മാ​രി ഏ​റ്റു​വാ​ങ്ങി. കെ.​ജി.​വേ​ണു​ഗോ​പാ​ൽ, എം.​ഷി​ഹാ​ബു​ദീ​ൻ കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ൾ 30 ശ​ത​മാ​നം വ​രെ റി​ബേ​റ്റി​ൽ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ക്രെ​ഡി​റ്റ് സൗ​ക​ര്യം ല​ഭി​ക്കും. ഇ​ല​ന്തൂ​ർ ഗ്രാ​മ​സൗ​ഭാ​ഗ്യ​യി​ൽ ഈ ​മാ​സം 20 മു​ത​ൽ സി​ൽ​ക്ക് ഫെ​സ്റ്റ് ആ​രം​ഭി​ക്കും.