റാ​ന്നി ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ൽ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്ത്
Sunday, August 18, 2019 10:24 PM IST
റാ​ന്നി: റാ​ന്നി ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ൽ 20, 21, 22 തീ​യ​തി​ക​ളി​ൽ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. ജൂ​ലൈ 31 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ അ​ദാ​ല​ത്തി​ൽ തീ​ർ​പ്പാ​ക്കും. അ​പേ​ക്ഷ​ക​ർ ല​ഭ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം അ​ദാ​ല​ത്തി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ൾ, ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ൾ, സ്റ്റേ​ജ് കാ​ര്യേ​ജ് പെ​ർ​മി​റ്റ് വി​ഷ​യ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ അ​ദാ​ല​ത്തി​ൽ തീ​ർ​പ്പാ​ക്കും.
അ​ഞ്ച് വ​ർ​ഷ​മോ അ​തി​ല​ധി​ക​മോ നി​കു​തി കു​ടി​ശി​ക​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി പ്ര​കാ​രം അ​വ​സാ​ന അ​ഞ്ച് വ​ർ​ഷ​ത്തെ നി​കു​തി​യു​ടെ 20 ശ​ത​മാ​നം ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും 30 ശ​ത​മാ​നം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കും നി​കു​തി അ​ട​ച്ച് ബാ​ധ്യ​ത​യി​ൽ നി​ന്നും ഒ​ഴി​വാ​കാം.
ബ​ന്ധ​പ്പെ​ട്ട​വ​ർ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ അ​ദാ​ല​ത്ത് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​സി. ചെ​റി​യാ​ൻ അ​റി​യി​ച്ചു. അ​ദാ​ല​ത്ത് രാ​വി​ലെ 10.30ന് ​ആ​രം​ഭി​ക്കും.