സം​വി​ധാ​യ​ക​ൻ ബ്ലെ​സി​ക്ക് ഇ​ന്ന് തി​രു​വ​ല്ല​യു​ടെ ആ​ദ​രം
Sunday, August 18, 2019 10:24 PM IST
തി​രു​വ​ല്ല: മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ദൈ​ർ​ഘ്യ​മേ​റി​യ ഡോ​ക്കു​മെ​ന്‍റ​റി​യി​ലൂ​ടെ ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് നേ​ടി​യ സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യെ തി​രു​വ​ല്ല പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ആ​ദ​രി​ക്കും. എ​സ്സി​എ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വൈ​കു​ന്നേ​രം 5.30ന് ​സ​മ്മേ​ള​നം കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ജെ. കു​ര്യ​ൻ, ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, വീ​ണാ ജോ​ർ​ജ്, ചി​റ്റ​യം ഗോ​പ​കു​മാ​ർ, തോ​മ​സ് ചാ​ണ്ടി, സ​ജി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ന​ട​ൻ മോ​ഹ​ൻ​ലാ​ൽ, ഗാ​യി​ക കെ.​എ​സ്. ചി​ത്ര, എം.​ജ​യ​ച​ന്ദ്ര​ൻ, സ്റ്റീ​ഫ​ൻ ദേ​വ​സി, മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി​മാ​രാ​ർ, സി.​ജെ. കു​ട്ട​പ്പ​ൻ, സാ​ന​ന്ദ് ജോ​ർ​ജ്, ബെ​ന്യാ​മി​ൻ, കെ.​ആ​ർ. മീ​ര, ഡി.​സി. ര​വി, സ​തീ​ശ്കു​റു​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും പ്ര​സം​ഗ​ങ്ങ​ളും വീ​ഡി​യോ​ക​ളും പു​സ്ത​ക​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വെ​ർ​ച്വ​ൽ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​വും നൂ​റു​പേ​രു​മാ​യി വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ പു​സ്ത​ക രൂ​പ​മാ​യ ഇ​ട​യ​നും 100 ചി​ന്ത​ക​ളും പ്ര​കാ​ശ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.