തി​രു​വ​ല്ല​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, August 18, 2019 10:24 PM IST
തി​രു​വ​ല്ല: എ​സ്്സി​എ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സം​വി​ധാ​യ​ക​ൻ ബ്ല​സി​യെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഈ ​സ​മ​യം ന​ഗ​ര​ത്തി​ൽ പ്ര​വേ​ശ​ന​മി​ല്ല. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു നി​ന്നും മാ​വേ​ലി​ക്ക​ര, എ​ട​ത്വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ഞ്ഞി​ല്ലം വ​ഴി കാ​വും​ഭാ​ഗം എ​ത്തി​യും മാ​വേ​ലി​ക്ക​ര, എ​ട​ത്വ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് കാ​വും​ഭാ​ഗം ഇ​ടി​ഞ്ഞി​ല്ലം വ​ഴി​യും ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തു നി​ന്നും മ​ല്ല​പ്പ​ള്ളി, പ​ത്ത​നം​തി​ട്ട, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ മു​ത്തൂ​ർ വ​ഴി കു​റ്റ​പ്പു​ഴ എ​ത്തി​യും​പ​ത്ത​നം​തി​ട്ട, റാ​ന്നി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് മ​ന​യ്ക്ക​ച്ചി​റ, കി​ഴ​ക്ക​ൻ മു​ത്തൂ​ർ, കു​റ്റ​പ്പു​ഴ വ​ഴി മു​ത്തൂ​ർ എ​ത്തി​യും പോ​കേ​ണ്ട​താ​ണെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​യം​കു​ളം ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന​തും തി​രി​കെ പോ​കു​ന്ന​തു​മാ​യ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് കു​രി​ശു​ക​വ​ല, വൈ​ഡ​ബ്ല്യു​സി​എ എ​ന്നീ സ്റ്റോ​പ്പു​ക​ളി​ൽ മാ​ത്ര​മാ​ണ് ന​ഗ​ര​ത്തി​ൽ നി​ർ​ത്താ​ൻ അ​നു​വാ​ദം, ബ​സ് സ്റ്റാ​ൻ​ഡി​ലും ക​യ​റി​ല്ല. ന​ഗ​ര​ത്തി​നു​ള്ളി​ൽ സ്വ​കാ​ര്യ ബ​സ് നി​ർ​ത്തി ആ​ളെ ക​യ​റ്റു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. എം​ജി​എം സ്കൂ​ൾ ഗ്രൗ​ണ്ട്, കു​റ്റ​പ്പു​ഴ മാ​ർ​ത്തോ​മ്മാ സ്കൂ​ൾ ഗ്രൗ​ണ്ട്, വൈ​എം​സി​എ​ക്ക് സ​മീ​പ​മു​ള്ള മി​നി സ്റ്റേ​ഡി​യം, മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം, പു​തി​യ ബൈ​പാ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പാ​ർ​ക്കിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഘാ​ട​ക​ർ ന​ൽ​കി​യ പാ​സു​ള്ള വാ​ഹ​ന​ങ്ങ​ളെ മാ​ത്ര​മേ എ​സ്സി​എ​സ് ഗ്രൗ​ണ്ടി​ലേ​ക്ക് ക​ട​ത്തി വി​ടു​ക​യു​ള്ളൂ​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.