ചി​റ്റാ​ർ മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ലെ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്തി
Sunday, August 18, 2019 10:24 PM IST
ചി​റ്റാ​ർ: ചി​റ്റാ​ർ ച​തു​പ്പ് ഹി​ദാ​യ​ത്തു​ൽ ഇ​സ്്ലാം ജു​മാ മ​സ്ജി​ദ് അ​ങ്ക​ണ​ത്തി​ൽ നി​ന്നും ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി. നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​കം പ്രാ​യ​മു​ള്ള ച​ന്ദ​ന​മ​ര​മാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മു​റി​ച്ചു ക​ട​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​എ. അ​ബ്ദു​ൽ ഖ​രീം, സെ​ക്ര​ട്ട​റി പി. ​എ​സ്. മൈ​തീ​ൻ​കു​ഞ്ഞ് പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ ചി​റ്റാ​ർ ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ​ക്കും പോ​ലി​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​റ്റാ​ർ ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ ആ​ർ. രാ​ജേ​ഷ്, എ​സ്എ​ഫ്ഒ​മാ​രാ​യ വി​ൽ​സ​ണ്‍ ഡി​ക്രൂ​സ്, എ.​കെ. പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലും മ​രം മു​റി​ച്ചു ക​ട​ത്താ​നി​ട​യു​ള്ള ഇ​ട​റോ​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ ഉ​ട​ൻ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നും ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ ആ​ർ. രാ​ജേ​ഷ് പ​റ​ഞ്ഞു. ച​ന്ദ​നം മു​റി​ച്ചു ക​ട​ത്തു​ന്ന​തി​ന് പ​ള്ളി​യും പ​രി​സ​ര​വും കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ആ​രു​ടെ എ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​ന​പാ​ല​ക​ർ ഇ​ന്നു കോ​ട​തി​യി​ൽ ന​ൽ​കും.