മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ അ​റ​സ്റ്റ്
Saturday, August 17, 2019 10:28 PM IST
റാ​ന്നി: ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന മോ​ഷ്ടാ​വി​നെ റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ ചാ​വ​ക്കാ​ട് പു​ത്ത​ൻ ക​ട​പ്പു​റ​ത്ത് ക​രി​ന്പി​ൽ കെ. ​കെ. ഫ​ക്രു​ദ്ദീ​നെ (45) നെ​യാ​ണ് ഇ​ന്ന​ലെ റാ​ന്നി സ്റ്റാ​ൻ​ഡി​ൽ നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് . സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ് . ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ് ഏ​ഴ് മാ​സം മു​ന്പാ​ണ് ഇ​യാ​ൾ പു​റ​ത്തു​വ​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന മോ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ പോ​ലീ​സ് മേ​ധാ​വി ജ​യ​ദേ​വ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

മ​ന്ദ​മ​രു​തി മ​ർ​ത്തോ​മ്മാ പ​ള്ളി, ഇ​ട​ക്കു​ളം സെ​ൻ​റ് തോ​മ​സ് ക്നാ​നാ​യ പ​ള്ളി, ഉ​ഴ​വ​ത്ത് അ​ന്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ക​ത്തു​ക​ട​ന്ന് പ​ണം മോ​ഷ്ടി​ച്ചി​രു​ന്നു. ഇ​ല​ന്തൂ​ർ പാ​ല​ച്ചു​വ​ട് താ​ജ് ഹോ​ട്ട​ലി​ലും മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട, കോ​ന്നി, കൂ​ട​ൽ, അ​ഞ്ച​ൽ തു​ട​ങ്ങി​യ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ണൂ​ർ ,തൃ​ശൂ​ർ , പാ​ല​ക്കാ​ട് , ആ​ല​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. റാ​ന്നി സി​ഐ വി​പി​ൻ ഗോ​പി​നാ​ഥ് ,എ​സ്ഐ ഇ​ബ്രാ​ഹിം​കു​ട്ടി, സി​പി​ഒ മാ​രാ​യ മ​ണി​ലാ​ൽ , ജോ​ജി, സു​ധീ​ഷ്, എ​ൽ. ടി. ​ലി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.