കി​ണ​റും ശൗ​ചാ​ല​യ​ങ്ങ​ളും വെ​ള്ളം​മൂ​ടി; ദു​രി​തം ഒ​ഴി​യാ​തെ പ്ര​ള​യ​മേ​ഖ​ല
Saturday, August 17, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ ശ​മി​ച്ചെ​ങ്കി​ലും പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ ദു​രി​ത​ങ്ങ​ൾ ഒ​ഴി​യു​ന്നി​ല്ല. ക്യാ​ന്പു​ക​ളി​ൽ നി​ന്നു വീ​ടു​ക​ളി​ലേ​ക്കു മാ​റി താ​മ​സി​ക്കാ​ൻ പ​ല​ർ​ക്കും ആ​കു​ന്നി​ല്ല. ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ​ക്ക് ഒ​ഴി​യാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യാ​ണ്.

വെ​ള്ളം ക​യ​റി​യ കോ​ള​നി​ക​ളി​ല​ട​ക്കം ആ​ളു​ക​ൾ​ക്ക് തി​രി​കെ​യെ​ത്തി താ​മ​സി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ശോ​ച​നീ​യ​മാ​യി​രു​ന്ന പ​ല വീ​ടു​ക​ളും മ​ഴ കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ൾ സ്ഥി​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി.വെ​ള്ളം ക​യ​റി​യ പ​ല വീ​ടു​ക​ളു​ടെ​യും സ്ഥി​തി മോ​ശ​മാ​യി. വീ​ട് മു​ഴു​വ​ൻ വെ​ള്ളം ക‍​യ​റി​ക്കി​ട​ന്ന​തോ​ടെ ഭി​ത്തി​ക​ൾ​ക്ക് ബ​ല​ക്ഷ​യം ഉ ​ണ്ടാ​യി​ട്ടു​ണ്ട്. ഭീ​ഷ​ണി നേ​രി​ടു​ന്ന വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​യി​ട്ടു​ണ്ട്. പ​ള്ളി​ക്ക​ൽ ചേ​ന്ന​ന്പ​ത്തൂ​ർ കോ​ള​നി നി​വാ​സി​ക​ളെ ഇ​ത്ത​ര​ത്തി​ൽ ക്യാ​ന്പു​ക​ളി​ലാ​ക്കി​യി​ട്ടു​ണ്ട്. എ​ഴി​ക്കാ​ട് കോ​ള​നി, പ​ന്ത​ളം ചേ​രി​ക്ക​ൽ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ വീ​ടു​ക​ളു​ണ്ട്.വെ​ള്ളം ക​യ​റി​യ മേ​ഖ​ല​ക​ളി​ലെ കി​ണ​റു​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യി​ട്ടി​ല്ല.

കി​ണ​റു​ക​ളി​ൽ മ​ലി​ന​ജ​ലം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പ്ര​ള​യ​ജ​ലം വ​റ്റി​ച്ചെ​ടു​ക്ക​ണം. പ​ല​യി​ട​ങ്ങ​ളി​ലും കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞു താ​ഴ്ന്ന​താ​യും പ​റ​യു​ന്നു. മോ​ട്ടോ​റു​ക​ളും ന​ശി​ച്ചു. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം മ​ലി​ന​പ്പെ​ട്ടു തു​ട​ങ്ങി. ഇ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലു​ണ്ട്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം രോ​ഗം പ​ര​ത്തു​മെ​ന്ന​തി​നാ​ൽ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും രം​ഗ​ത്തു​ണ്ട്.

എ​ലി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വി​ത​ര​ണം ന​ട​ത്തി​വ​രു​ന്നു.ആ​റ​ന്മു​ള എ​ഴി​ക്കാ​ട് കോ​ള​നി​യി​ൽ നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യെ​ങ്കി​ലും ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. വീ​ടു​ക​ൾ​ക്കു​ള്ളി​ൽ പ​ല​യി​ട​ത്തും വെ​ള്ള​മു​ണ്ട്. കി​ണ​റു​ക​ൾ മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ടാ​ങ്കു​ക​ളും വെ​ള്ള​ത്തി​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ന്നു. വീ​ടു​ക​ളി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ​ല​രു​ടെ​യും കി​ണ​റു​ക​ൾ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​തി​നാ​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കും. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും കി​ണ​റു​ക​ളും ശൗ​ചാ​ല​യ ടാ​ങ്കു​ക​ളും പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ​ന്പാ​ന​ദി ക​ര​ക​വി​ഞ്ഞു വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ളാ​ണ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ല്ലെ​ങ്കി​ലും തീ​ര​ങ്ങ​ളി​ലെ കി​ണ​റു​ക​ൾ എ​ല്ലാം ശു​ചി​യാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. കി​ണ​റു​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​ലേ​ക്ക് ക്ലോ​റി​നേ​ഷ​ൻ അ​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ വെ​ള്ളം പൂ​ർ​ണ​മാ​യി വ​റ്റി​ച്ച് ശു​ചീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും സ്ഥി​തി ഇ​തു​ത​ന്നെ​യാ​ണ്. കി​ണ​റു​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ല. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള​ത്തി​നു ത​ന്നെ ക്ഷാ​മ​മു​ണ്ട്. കി​ണ​റു​ക​ൾ മ​ലി​ന​ജ​ലം നി​റ​ഞ്ഞ​തോ​ടെ പൈ​പ്പ് വെ​ള്ള​വും ടാ​ങ്ക​ർ ലോ​റി​ക​ളി​ലെ​ത്തു​ന്ന വെ​ള്ള​വു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ്ര​യം