'ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം' പൊ​തു​ജ​ന​സം​ഗ​മം നാ​ളെ
Thursday, July 18, 2019 11:19 PM IST
തി​രു​വ​ല്ല: ന​വ​കേ​ര​ള നി​ര്‍​മി​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ പ്ര​ള​യാ​ന​ന്ത​ര ദു​രി​താ​ശ്വാ​സ, പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10.30 ന് ​ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പൊ​തു​ജ​ന​സം​ഗ​മം ന​ട​ക്കും.
മ​ന്ത്രി കെ. ​രാ​ജു പൊ​തു​ജ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന ച​ട​ങ്ങി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. പ്ര​ള​യ ദു​രി​താ​ശ്വാ​സ പു​ന​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സം​ക്ഷി​പ്ത റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​വ​ത​രി​പ്പി​ക്കും.
എം​എ​ല്‍​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, വീ​ണാ ജോ​ര്‍​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പ്ര​ള​യ​പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ര​ണ​കൂ​ട​വു​മാ​യി കൈ​കോ​ര്‍​ത്ത​വ​രെ പൊ​തു​ജ​ന​സം​ഗ​മ​ത്തി​ല്‍ ആ​ദ​രി​ക്കും.
റീ ​ബി​ല്‍​ഡ് കേ​ര​ള പ​ദ്ധ​തി​യി​ല്‍ സ്വ​യ​നി​ര്‍​മാ​ണ​ത്തി​ലൂ​ടെ പു​ന​ര്‍​നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​നം, കെ​യ​ര്‍ ഹോം ​പ​ദ്ധ​തി വ​ഴി നി​ര്‍​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​നം, ഭ​വ​ന​വും വീ​ട് നി​ര്‍​മി​ക്കാ​ന്‍ ഭൂ​മി ന​ല്‍​കു​ക​യും ചെ​യ്ത സ്‌​പോ​ണ്‍​സ​ര്‍​മാ​രെ ആ​ദ​രി​ക്ക​ല്‍, പോ​ളി ക്യാ​ബ് ഇ​ന്ത്യ ലി​മി​റ്റ​ഡ് ന​ല്‍​കു​ന്ന 7000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഇ​ല​ക്ട്രി​ക്ക​ല്‍ കി​റ്റു​ക​ളു​ടെ വി​ത​ര​ണം, വാ​സ​യോ​ഗ്യം അ​ല്ലാ​താ​യ സ്ഥ​ല​ത്തി​ന് പ​ക​രം സ​ര്‍​ക്കാ​ര്‍ വാ​ങ്ങി ന​ല്‍​കു​ന്ന സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​യു​ടെ വി​ത​ര​ണം, ലൈ​ഫ് മി​ഷ​ന്‍ വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​നം എ​ന്നി​വ ച​ട​ങ്ങി​ല്‍ ന​ട​ക്കും.