ചി​റ്റാ​ർ - പു​തു​ക്ക​ട റോ​ഡി​ന് ശാ​പ​മോ​ക്ഷം; ഒ​രു കോ​ടി​യു​ടെ പദ്ധതി അംഗീകരിച്ചു
Thursday, July 18, 2019 11:19 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ, പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​യ ചി​റ്റാ​ർ - പു​തു​ക്ക​ട റോ​ഡി​ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലു​ൾ​പ്പെ​ടു​ത്തി 45 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും പ​ദ്ധ​തി ഏ​റ്റെു​ട​ക്കാ​ൻ ക​രാ​റു​കാ​ർ ത​യാ​റാ​കാ​ത്ത​തു കാ​ര​ണം പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല. ചി​റ്റാ​ർ ഡി​വി​ഷ​ൻ മെം​ബ​ർ പി.​വി.​വ​ർ​ഗീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പ്ര​സ്തു​ത റോ​ഡി​ന് ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത്.
പ്ര​സ്തു​ത റോ​ഡി​ന് 2019 ജൂ​ൺ 28-നു ​കൂ​ടി​യ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി അ​റി​യി​ച്ചു. ‌‌