‌‌പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ‌‌
Thursday, July 18, 2019 11:17 PM IST
‌‌ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളാ​യ ചാ​ലാ​പ്പ​ള്ളി കോ​ട്ടാ​ങ്ങ​ൽ ബാ​സ്റ്റോ റോ​ഡ് ര​ണ്ടാം ഭാ​ഗ​ത്തെ​യും പാ​ടി​മ​ൺ-​കോ​ട്ടാ​ങ്ങ​ൽ ജേ​ക്ക​ബ്സ് റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ മാ​രം​കു​ളം -ചെ​ന്നി​ക്ക​ര​പ്പ​ടി റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. നി​ര​വ​ധി സ്കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ആ​ശു​പ​ത്രി, വി​ല്ലേ​ജ്, ഇ​ല​ക്ട്രി​സി​റ്റി, ടെ​ലി​ഫോ​ൺ, മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ന്‍റെ ശോ​ച​നീ​യ സ്ഥി​തി മൂ​ലം സ​ർ​വീ​സ് ബ​സു​ക​ൾ, ടാ​ക്സി​ക​ൾ ഓ​ടു​ന്ന​ത് നി​ർ​ത്തി​യ​തും പ്ര​ദേ​ശ​വാ​സി​ക​ളെ വ​ള​രെ അ​ധി​കം ബു​ദ്ധി​മു​ട്ട​ലാ​ക്കി​രി​ക്കു​ന്നു. കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ 10, 11, നാ​ല് വാ​ർ​ഡു​ക​ളി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌‌