അവലോകന യോഗം നടത്തി
Thursday, July 18, 2019 11:17 PM IST
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ഡി​എം​ഒ​യു​ടെ​യും നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് സ​മ​ഗ്ര പ​ഠ​നം ന​ട​ത്തും. തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ രോ​ഗ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി ആ​ദ്യ​മാ​യി കേ​സു​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ക​യും ഹെ​പ്പ​റ്റൈ​റ്റി​സ് ആ​ന്‍റി​കോ​ർ ടെ​സ്റ്റി​ന് ര​ക്ത​സാ​മ്പി​ൾ ക​ള​ക്ട് ചെ​യ്യു​ക​യും ചെ​യ്യും.

22 രോ​ഗി​ക​ൾ​ക്ക് 52 ക​ൺ​ട്രോ​ൾ​സി​നെ ക​ണ്ടു​പി​ടി​ക്കു​ക​യും ക​ൺ​ട്രോ​ൾ​സി​ന്‍റെ ര​ക്ത​സാ​മ്പി​ളു​ക​ൾ 24 ന് ​മു​മ്പാ​യി ശേ​ഖ​രി​ക്കു​ക​യും ചെ​യ്യും. രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​ക​ളി​ൽ നി​ന്നും അ​വ​രു​ടെ പ്ര​ദേ​ശ​ത്തി​ന് ചു​റ്റു​വ​ട്ട​ത്തു​ള്ള വ്യ​ക്തി വ്യ​ക്തി​ക​ളി​ൽ നി​ന്നും ര​ക്ത​സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഗ​വ​ൺ​മെ​ന്‍റ് ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. റി​സ​ൾ​ട്ട് വ​ന്ന ശേ​ഷം സ​ർ​വേ​യി​ൽ പ​ഠ​ന​വും ന​ട​ത്തും. പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ന്നും വാ​ക്സി​നേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​നെ​യും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ത​ല അ​വ​ലോ​ക​ന​യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജ​യിം​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ലോ​ച​നാ​ദേ​വി, ആ​ന​ന്ദ​വ​ല്ലി​യ​മ്മ, അ​ന്ന​മ്മ ഫി​ലി​പ്പ്, ദീ​പ​രാ​ജ​ൻ, അ​ശ്വ​തി സു​ഭാ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷെ​റി​ൻ ജോ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷാ, ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മി​നി മ​റി​യം, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ്യോ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌