സം​സ്ഥാ​ന ജൂ​ണി​യ​ർ റാ​ങ്കിം​ഗ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റിനു തുടക്കമായി
Tuesday, July 16, 2019 10:42 PM IST
പ്ര​മാ​ടം: സം​സ്ഥാ​ന ജൂ​ണി​യ​ർ റാ​ങ്കിം​ഗ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. 19 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 450 ഓ​ളം ബാ​ഡ്മി​ന്‍റ​ൺ താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
അ​ണ്ട​ർ 17 അ​ണ്ട​ർ 19 വി​ഭാ​ഗ​ത്തി​ലു​ള്ള താ​ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന ടീ​മി​ലേ​ക്ക് ഇ​ടം നേ​ടു​ന്ന​തി​നു വേ​ണ്ടി​യു​ള്ള റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ റോ​ബി​ൻ പീ​റ്റ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. രാ​കേ​ഷ് ശേ​ഖ​ർ, ജി​ല്ലാ ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി. ​ബി​നു​രാ​ജ്, സെ​ക്ര​ട്ട​റി ടി. ​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.