പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ കു​റ​വു​ണ്ടാ​കും; മ​ന്ത്രി​യു​ടെ വാ​ദം ത​ള്ളി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Monday, June 24, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ കോ​ടി ക​ണ​ക്കി​നു രൂ​പ​യു​ടെ കു​റ​വു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ക്യൂ ​ബി​ല്ലി​ൽ നി​ൽ​ക്കു​ന്ന 18.75 കോ​ടി രൂ​പ​യും ഫ​ണ്ട് ല​ഭ്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ൽ​കാ​ൻ ക​ഴി​യാ​ത്ത 11.37 കോ​ടി രൂ​പ​യും സ്പി​ൽ ഓ​വ​ർ പ്രോ​ജ​ക്ടി​നാ​യി 2018 - 19 വ​ർ​ഷ​ത്തെ വി​ഹി​ത​ത്തി​ൽ നി​ന്ന് ചെ​ല​വ​ഴി​ച്ച​ത് അ​ധി​ക​വി​ഹി​ത​മാ​യി ല​ഭി​ക്കാ​നു​ള്ള 30.45 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടെ 60.57 കോ​ടി രൂ​പ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് അ​ധി​ക​വി​ഹി​ത​മാ​യി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​താ​ണ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ധ​ന​കാ​ര്യ​വ​കു​പ്പി​ന് ക​ത്തു ന​ൽ​കു​ക​യും സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2018 - 19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലെ ബ​ജ​റ്റു വി​ഹി​ത​ത്തി​ൽ നി​ന്നും അ​നു​വ​ദി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് 16 മു​ത​ൽ 27 വ​രെ ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത് 18.75 കോ​ടി രൂ​പ​യാ​ണ്. എ​ന്നാ​ൽ ഈ ​തു​ക ട്ര​ഷ​റി ഓ​ഫീ​സി​ൽ നി​ന്നും ത​ൻ​വ​ർ​ഷം പാ​സാ​ക്കാ​തി​രി​ക്കു​ക​യും അ​ടു​ത്ത സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ക്യൂ​വി​ലേ​ക്ക് മാ​റ്റു​ക​യു​മാ​ണ് ചെ​യ്ത​ത്. 2019 - 20 വ​ർ​ഷ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റു വി​ഹി​ത​ത്തി​ൽ ഈ ​തു​ക കു​റ​വ് ചെ​യ്താ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഫേ​സ്ബു​ക്കി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ത​ദ്ദേ​ശ​ഭ​ര​ണ​വ​കു​പ്പി​ന്‍റെ 2018 മേ​യ് ര​ണ്ടി​ലെ സ​ർ​ക്കു​ല​ർ പ്ര​കാ​രം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ സ്പി​ൽ​ഓ​വ​ർ പ​ദ്ധ​തി​ക​ളു​ടെ തു​ക 2018 - 19 വ​ർ​ഷം അ​ധി​ക​വി​ഹി​ത​മാ​യി അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നും 2018 - 19 ബ​ജ​റ്റ് വി​ഹി​തം ഉ​പ​യോ​ഗി​ച്ച് പ​ണം ന​ൽ​ക​ണ​മെ​ന്നും ബ​ജ​റ്റു വി​ഹി​തം പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ച്ച​ശേ​ഷ​മേ അ​ധി​ക​വി​ഹി​തം പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ​വെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ബ​ജ​റ്റ് വി​ഹി​ത പ്ര​കാ​രം അ​നു​വ​ദി​ച്ച തു​ക​യി​ൽ പ്ലാ​ൻ​ഫ​ണ്ട്, മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റ് റോ​ഡ് എ​ന്നീ ഫ​ണ്ടു​ക​ൾ ക​ഴി​ഞ്ഞ മാ​ർ​ച്ച് 24നു ​പൂ​ർ​ണ​മാ​യി തീ​ർ​ന്നി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ അ​ലോ​ട്ട​മെ​ന്‍റ് ന​ൽ​കാ​ൻ ക​ഴി​യാ​തെ ഏ​ക​ദേ​ശം 12 കോ​ടി രൂ​പ​യു​ടെ ബി​ല്ലു​ക​ൾ ത​ൻ​വ​ർ​ഷം കെ​ട്ടി​ക്കി​ട​ക്കു​ക​യു​മാ​ണ്. 35 റോ​ഡു​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ച 60 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്. ടെ​ൻ​ഡ​ർ ചെ​യ്ത റോ​ഡു​ക​ൾ പോ​ലും നി​ർ​മാ​ണം ന​ട​ത്താ​നാ​കി​ല്ല. പ​ദ്ധ​തി വി​ഹി​ത​ത്തി​ലു​ണ്ടാ​യ കു​റ​വ് പ​രി​ഹ​രി​ക്കു​ക മാ​ത്ര​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ​മി​ല്ല. കോ​ന്നി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ഇ​തി​നെ ബ​ന്ധ​പ്പെ​ടു​ത്തി​യ ധ​ന​മ​ന്ത്രി​യു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റെ​ജി തോ​മ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.